BREAKING NEWS

എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ വടിവാളുകൊണ്ട് ആക്രമിച്ചു, വാഹനം തകർത്തു… ഇതിൽ എന്തു പൊതുതാൽപര്യമാണ് ഉള്ളത്? കേസ് പിൻവലിക്കില്ല, പ്രതികൾ വിചാരണ നേരിടുകതന്നെ വേണം, സിപിഎം പ്രവർത്തകരെ രക്ഷിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോടതി

· · 1 min read
Share: Copied!

കണ്ണൂർ: എസ്ഐ ഉൾപെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരെ രക്ഷിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോടതി. 2015ൽ പയ്യന്നൂർ രാമന്തളിയിൽ സിപിഎം പ്രവർത്തകർ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത കേസ് പിൻവലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമർശനം.

സിപിഎം പ്രവർത്തകർ പ്രതികളായ ക്രിമിനൽ കേസുകൾ പിൻവലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് തളിപ്പറമ്പ് സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് കേസ് തള്ളുകയായിരുന്നു. എന്തു പൊതുതാൽപര്യമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലുള്ളതെന്ന് കോടതി ചോദിച്ചു. പ്രതികൾ വിചാരണ നേരിടണമെന്നും കോടതി നിർദേശിച്ചു. 13 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.

അതേസമയം 1015ൽ സിപിഎം–എസ്ഡിപിഐ സംഘർഷത്തെത്തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് രാമന്തളിയിൽ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. എസ്ഐ ആയിരുന്ന കെപി ഷൈൻ ഉൾപ്പെടെയുള്ളവരുടെ വാഹനം തടഞ്ഞ് വടിവാൾ കൊണ്ടാണ് ആക്രമിച്ചത്. സംഘർഷത്തിൽ പോലീസുകാർക്കു പരുക്കേറ്റിരുന്നു.

BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026