ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടി യുവതിയുടെ ലൈവ്. ഓട്ടോയിലിരുന്നാണ് യുവതിയും യുവാവും ലൈവ് പോയത്. ഏട്ടനില്ലാതെ ജീവിക്കാൻ പറ്റില്ലെന്നും ഈ വീഡിയോ എടുക്കാൻ കാരണം ഏട്ടനില്ലാതെ എനിക്ക് പറ്റാത്തതുകൊണ്ടാണെന്നും ഞങ്ങൾക്ക് പിരിയാൻ പറ്റില്ലെന്നും വിഡിയോയിൽ പറയുന്നുണ്ട്.
അതേ സമയം രണ്ട്മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും അതിനാലാണ് ഒളിച്ചോടുന്നതെന്നും യുവാവ് വീഡിയോയിൽ പറയുന്നു. ഞങ്ങളെ അന്വേഷിച്ച് വരരുതെന്നും ഞങ്ങൾ എവിടെയേലും പോയി ജീവിക്കുമെന്നും ആരും ശല്യപ്പെടുത്താൻ വരരുതെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ഇരുവരുടെയും പ്രവർത്തി മോശമാണെന്നും ഇത് ചെയ്യരുതെന്നുമാണ് വീഡിയോയിക്ക് വരുന്ന കമൻറുകൾ. അതേസമയം ഇരുവർക്കുമെതിരെ വളരെ മോശം കമന്റും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. എന്നാൽ വീഡിയോയിലുള്ള യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.