BREAKING NEWS

ഭർത്താവിന്റെ പിണക്കം മാറ്റാൻ മന്ത്രവാദം, തലവേദനയ്ക്കുള്ള ​ഗുളിക നൽകി മയക്കി ന​ഗ്ന ദൃശ്യങ്ങൾ പകർത്തി പീഡിപ്പിച്ചു, ചിത്രങ്ങൾ ഭർത്താവിനേയും ഭർതൃ വീട്ടുകാരേയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി 60 ലക്ഷം കൈക്കലാക്കി, മന്ത്രവാദിയും സഹായിയും അറസ്റ്റിൽ

· · 1 min read
Share: Copied!

ചാവക്കാട്: ഭർത്താവുമായി തെറ്റിപ്പിരിഞ്ഞു താമസിക്കുന്ന യുവതിയുടെ കുടുംബ പ്രശ്നങ്ങൾക്കു മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്നു വിശ്വസിപ്പിച്ചു പീ‍ഡിപ്പിക്കുകയും 60 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയെയും സഹായിയും അറസ്റ്റിൽ. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് എസ്എച്ച്ഒ വിവി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
വീടിനു പുറത്തിറങ്ങിയ എട്ടുമാസം ​ഗർഭിണിയായ യുവതിയെയടക്കം രണ്ടുപേരെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊലപ്പെടുത്തി, കുഞ്ഞിനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമം തടഞ്ഞു, യുവതിയുടെ ഭർത്താവ് ​ഗുരുതരാവസ്ഥയിൽ, കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള സൈന്യത്തിന്റെ കൊലവെറി തുടരുന്നു, അഭയാർഥി ക്യാംപുകളിൽ റെയ്ഡ്

യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവരുടെ വീട്ടിലേക്കു മന്ത്രവാദിയുടെ ശിഷ്യനെന്നു വിശ്വസിപ്പിച്ചാണു ഷക്കീർ എത്തിയത്. പിന്നീട് തലവേദനയുടേതെന്നു പറഞ്ഞു ഗുളിക നൽകി ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി. ഭർത്താവിനേയും ഭർതൃ വീട്ടുകാരേയും ഈ ചിത്രങ്ങൾ കാണിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ ഗുരുവാണെന്നു പറഞ്ഞ് താജുദ്ദീൻ യുവതിയുടെ വീട്ടിലെത്തി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയും ഇതു മൊബൈലിൽ പകർത്തുകയും ചെയ്തു.

റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒമ്പത് വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കി… കൂടെയുണ്ടായിരുന്ന മുത്തശ്ശിയുടെ ജീവനെടുത്തു… വിദേശത്തേക്കു കടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ, തുമ്പായത് ഇൻഷുറൻസ് തുകയ്ക്കായുള്ള ശ്രമം, അപകടം നടന്നത് കഴിഞ്ഞ ഫെബ്രുവരി 17 ന്

പിന്നീട് ഇക്കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപ കൈക്കലാക്കി. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026