തൃശ്ശൂർ: കുട്ടികളുടെ മുന്നിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശി വിവി ശ്രീഷ്മ മോൾ (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ജനുവരി 29 രാത്രിയിലാണ് ശ്രീഷ്മയ്ക്ക് വെട്ടേറ്റത്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിൽ. ഭർത്താവായ വാസൻ (49) മക്കളുടെ കൺമുന്നിൽ വച്ചാണ് ഭാര്യയെ വെട്ടിയത്. കൈ കാലുകൾ അറ്റുവീഴാറായ നിലയിൽ ഗുരുതര പരുക്കുകളോടെ ശ്രീഷ്മ കൊച്ചിയിൽ ചികിത്സയിലായിരുന്നു.
കുട്ടികളാണ് വാസൻ ശ്രീഷ്മയെ വെട്ടിയ വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് ശ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ വിയ്യൂർ ജയിലിലാണ്. ഒരു സ്വകാര്യ കമ്പനി ജീവനക്കാരിയാണ് മരിച്ച ശ്രീഷ്മ.
റിജോ കൂട്ടുകാരനു കൊടുത്തത് എട്ടിന്റെ പണി, ‘ഇന്നാ പിടിച്ചോ ഞാൻ വാങ്ങിയ കാശ്’… കൂട്ടുകാരൻ വീട്ടിലെത്തി ടിവി വച്ചതോടെ അറിഞ്ഞു കിട്ടിയത് മോഷണ മുതൽ, നേരേ പോലീസ് സ്റ്റേഷനിലേക്ക്