BREAKING NEWS

ബാങ്ക് മോഷണ ചർച്ചയിൽ സജീവ പങ്കാളി, പള്ളിയലച്ചന്റെ സംശയത്തേയും വഴിതിരിച്ചുവിട്ടു, “അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകു”മെന്ന് കമെന്റ്, സ്വയം ബുദ്ധിമാനെന്നു വിശ്വസിച്ച റിജോയ്ക്കായി പോലീസ് ഒരുക്കിയത് കത്രികപ്പൂട്ട്

· · 1 min read
Share: Copied!

തൃശ്ശൂർ: തങ്ങളുടെ കൂടെയിരുന്നു ബാങ്ക് കൊള്ള ചർച്ച ചെയ്തവൻ തന്നെയാണ് പ്രതിയെന്നു കൂടെയുള്ളവർ ഒരിക്കലും കരുതിയിരുന്നില്ല, കാരണം അത്ര വിദ്​ഗദമായിരുന്നു റിജോയുടെ അഭിനയം. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. ഇന്നലെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ ബാങ്ക് കൊള്ള ചർച്ച ആയപ്പോൾ, ‘ അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ട് റിജോയുടെ മറുപടി. താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്നുള്ള വിശ്വാസം. എന്നാൽ അതിനു അൽപായുസേയുള്ളായിരുന്നു. നിമിഷങ്ങൾക്കകം റിജോയെ തേടി പോലീസെത്തി.

റിജോയുടെ വീട്ടിൽ വെച്ച് കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് വീട് വളഞ്ഞ് വലയിലാക്കിയത്. പള്ളിയിൽ നിന്നും അച്ചൻ വന്ന് മോഷ്ടാവ് ഈ ഭാഗത്തേക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ റിജോ “എയ് ഇവിടെ ആരും അല്ല, അതിവിടെയുള്ള കള്ളന്മാരായിരിക്കില്ലെന്നും” മറുപടിയും പറഞ്ഞു വഴിതിരിച്ചുവിടാനുള്ള ശ്രമവും റിജോ നടത്തി. വ്യക്തമായ പ്ലാനിങ്ങോടെ മോഷണം നടത്തിയതിനാൽ പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു റിജോക്കുണ്ടായിരുന്നത്.

റിജോ കൂട്ടുകാരനു കൊടുത്തത് എട്ടിന്റെ പണി, ‘ഇന്നാ പിടിച്ചോ ഞാൻ വാങ്ങിയ കാശ്’… കൂട്ടുകാരൻ വീട്ടിലെത്തി ടിവി വച്ചതോടെ അറിഞ്ഞു കിട്ടിയത് മോഷണ മുതൽ, നേരേ പോലീസ് സ്റ്റേഷനിലേക്ക്

ഷൂവിൻ്റെ കളർ നിർണായകമായി..!! 3 തവണ വസ്ത്രം മാറി… കത്തി ഗൾഫിൽ നിന്നും കൊണ്ടുവന്നത്…!! പോലീസ് എത്തിയപ്പോൾ റിജോ ഞെട്ടി…!! വീട്ടിൽ കുടുംബ സംഗമത്തിനിടെ അറസ്റ്റ്…!!

രണ്ട് ദിവസം പോലീസിനെ വെള്ളം കുടിപ്പിച്ചു…!!! സിസിടിവിയിൽ സ്കൂട്ടറിൽ പ്രതി പോകുന്നത് കണ്ടെങ്കിലും… നമ്പർ കണ്ടെത്താനായില്ല…

എന്നാൽ രാത്രിയെന്നോ പകലെന്നോയില്ലാതെയുള്ള ഓട്ടത്തിലായിരുന്നു പോലീസ്. മൂന്നു ദിവസമായി ആർക്കും ഉറക്കമുണ്ടായില്ലെന്ന് അന്വേഷണ സംഘാംഗങ്ങൾ പറഞ്ഞു. ഞായറാഴ്ചയായിട്ടും ഒരാൾ പോലും വീട്ടിൽ പോയില്ല. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും അന്വേഷണത്തിന്റെ ഭാഗമായി. ഉന്നത അധികാരികളുമായി ദിവസവും പലവട്ടം വീഡിയോ കോൺഫറൻസിലൂടെ അന്വേഷണം വിലയിരുത്തി. സൈബർ ടീമുകളുടെ സഹായവും തേടി. ആദ്യം 25 അംഗ സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നതെങ്കിലും പിന്നീട് 7 പേരെ കൂടി ഭാഗമാക്കി.

ഒടുവിൽ ബാങ്കിന്റെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പോട്ട ആശാരിപ്പാറ സ്വദേശി തെക്കൻ റിജോ ആന്റണിയാണ് (റിന്റോ–49) പ്രതിയെന്നു അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തി. റൂറൽ‌ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ആളെ തിരിച്ചറിഞ്ഞിട്ടും കൃത്യമായ വിവരങ്ങൾ ലഭിക്കാനായി പോലീസ് കാത്തിരുന്നു. അതിനു മുൻപു മഫ്തിയിൽ പലവട്ടം എത്തി പോലീസ് നിരീക്ഷണം നടത്തി മടങ്ങിയിരുന്നു. ഉച്ചയ്ക്കു ശേഷം വീട്ടിലെത്തി ചോദ്യം ചെയ്തതോടെ ആദ്യം നിഷേധിച്ചെങ്കിലും ഒടുവിൽ സമ്മതിച്ചു. മോഷണത്തിനായി പോയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ആർഭാട ജീവിതത്തിനു പണം കണ്ടെത്താനായിരുന്നു ഒരു മാസത്തിലേറെ സമയം എടുത്ത് ആസൂത്രണം ചെയ്ത് കവർച്ച നടത്തിയത്. ഗൾഫിലായിരുന്ന റിജോ 2 വർഷം മുൻപാണ് ആശാരിപ്പാറയിലേക്കു താമസത്തിനെത്തിയത്.

വീട്ടിൽ ഇയാളുടെ സ്കൂട്ടർ കണ്ട പോലീസ് പ്രതി റിജോ തന്നെയെന്ന് ഉറപ്പിച്ചു. വീട്ടിലേക്കുള്ള വഴികളിലെല്ലാം പോലീസ് നിലയുറപ്പിച്ച ശേഷമാണ് അന്വേഷണ സംഘാംഗങ്ങൾ വീട്ടിലേക്കു കയറിയത്. പോലീസാണെന്നു തിരിച്ചറിഞ്ഞതോടെ പ്രതി ഞെട്ടി. ബാങ്ക് ജീവനക്കാരെ വിരട്ടാൻ ഉപയോഗിച്ച കറിക്കത്തി വിദേശത്തു നിന്ന് കൊണ്ടു വന്നതാണ്. എന്നാൽ ഇതു കണ്ടെടുക്കാനായില്ലെന്നു പൊലീസ് അറിയിച്ചു.

10 ലക്ഷം രൂപ ബണ്ടിൽ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നതു പോലീസ് കണ്ടെടുത്തതായാണു സൂചന. ഭാര്യ അയച്ചു കൊടുക്കുന്ന പണം ധൂർത്തടിക്കുന്നതും ഇയാളുടെ പതിവാണത്രേ. പോലീസ് എത്തുമ്പോൾ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു പ്രതി.

ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർമാരായ എം.കെ.സജീവ് (ചാലക്കുടി), അമൃത് രംഗൻ (കൊരട്ടി), പി.കെ.ദാസ് (കൊടകര), വി.ബിജു (അതിരപ്പിള്ളി), എസ്ഐമാരായ എൻ.പ്രദീപ്, സി.എസ്.സൂരജ്, സി.എൻ.എബിൻ, കെ.സലിം, പി.വി.പാട്രിക് എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷൽ സ്ക്വാഡും ഉണ്ടായിരുന്നു.

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026