തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘര്‍ഷം: പ്രശ്ന പരിഹാരത്തിനും നിവാരണത്തിനും പുതിയ നയരേഖയുമായി സര്‍ക്കാര്‍. നയരേഖയുടെ കരട് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. മനുഷ്യ ജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളെ പ്രത്യേകം മാപ്പ് ചെയ്തു.
സംസ്ഥാനത്ത് 273 തദ്ദേശ സ്ഥാപനങ്ങൾ(പഞ്ചായത്ത് / മുൻസിപ്പാലിറ്റി)കള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളാണ്. 30 തദ്ദേശ സ്ഥാപനങ്ങൾ ഹോട്സ് പോട്ടുകളാണ്, ‘കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും രണ്ടിലേക്ക് മാറ്റണം’. ‘കാട്ടുപന്നികളെ സ്ഥിരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം’. കേന്ദ്രത്തോട് ഈ ആവശ്യം ആവര്‍ത്തിക്കുo കാട്ടുപന്നികളുടെ ജനകീയ ഉന്മൂലനം ഉറപ്പാക്കും. നാട്ടിലെ കാടുപിടിച്ച സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും കഴിയുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാൻ ജനകീയ പരിപാടി നടപ്പിലാക്കും. 84 പുതിയ ഫോറസ്റ്റ് സ്റ്റേഷൻ വൈകാതെ രൂപീകരിക്കുമെന്നും നയരേഖയില്‍ പറയുന്നു.