ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. കുറ്റകൃത്യം മറച്ചുവയ്ക്കാനാ യി യുവാവിന്റെ മൃതദേഹത്തിൽ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയും പാമ്പിനെ കട്ടിലിൽ കിടത്തുകയും ചെയ്തു. മരണകാരണം ശ്വാസം തടസത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.
മീററ്റിലെ അക്ബർപൂർ സാ ദത്ത് ഗ്രാമത്തിലാണ് സംഭവം. അമിത് കശ്യപ് എന്ന മിക്കി (25) ആണ് കൊല്ലപ്പെട്ടത്. ഭാര്യ രവിതയും കാമുകൻ അമർ ദീപും ചേർന്ന് അമിതിനെ കഴു ത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ മരണം ആകസ്മിക മാണെന്ന് ചിത്രീകരിക്കാൻ ഇരുവരും അമിതിൻ്റെ കിടക്ക യിൽ ജീവനുള്ള വിഷപ്പാമ്പിനെ വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശരീരത്തിൽ പത്ത് തവണ പാമ്പുകടിയേറ്റ പാടുകളുണ്ടായിരുന്നു. പാമ്പ് കടിച്ചാണ് മരിച്ചതെന്ന് കുടുംബത്തെ വിശ്വസിപ്പിക്കുകയും പാമ്പാട്ടിയെ വിളിച്ച് പാമ്പിനെ പിടികൂടുകയുമായിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. പ്രതികളെ രണ്ടുപേരെയും പൊലീ സ് അറസ്റ്റ് ചെയ്തു.