വാഷിങ്ടൻ: ഇതാണ് പറയുന്നത് തരത്തിൽ പോയി കളിക്കണമെന്ന്… വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസിലേക്ക് കൊണ്ടുപോയതിനു പിന്നാലെ മഡുറോയെ പരിഹസിച്ച് വൈറ്റ് ഹൗസിന്റെ വിഡിയോ പുറത്ത്. മാസങ്ങൾക്കു മുൻപ് ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗത്തിന്റെയും കഴിഞ്ഞദിവസം വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന്റെയും ദൃശ്യങ്ങൾ സംയോജിപ്പിച്ചാണ് വീഡിയോ.
‘‘വരൂ, എന്നെ കൊണ്ടുപോകൂ. മിറോഫ്ലോറസിൽ (പ്രസിഡന്റിന്റെ കൊട്ടാരം) ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കും. വൈകരുത്, ഭീരു’’– എന്നായിരുന്നു മഡുറോയുടെ വാക്കുകൾ. ഓഗസ്റ്റിൽ മഡുറോയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്കുള്ള പാരിതോഷികം യുഎസ് ഉയർത്തിയതിന് പിന്നാലെ ആയിരുന്നു മഡുറോയുടെ വെല്ലുവിളി. മഡുറോയെ പിടികൂടിയതിനു പിന്നാലെ ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾകൂടി ഉൾപ്പെടുത്തി വൈറ്റ്ഹൗസ് വീഡിയോ പുറത്തുവിടുകയായിരുന്നു.
വീഡിയോയിൽ യുഎസ് വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും ഉൾപെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ, യുഎസ് സെക്രട്ടറി ഓഫ് വാർ പീറ്റെ ഹെഗ്‌സേത് എന്നിവർ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളത്തിലെ ദൃശ്യങ്ങളുമുണ്ട്.
Nicolas Maduro had his chance — until he didn’t.
The Trump Admin will always defend American citizens against all threats, foreign and domestic. 🇺🇸🦅 pic.twitter.com/eov3GbBXf4
— The White House (@WhiteHouse) January 4, 2026













