BREAKING NEWS

ധർമ്മടത്തുനിന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ; ‘സംവാദത്തിന് തയ്യാറെങ്കിൽ വെറും 10 മിനുട്ടിൽ നിങ്ങളുടെ വാദങ്ങളെല്ലാം പൊളിച്ചു കൈയ്യിൽ തരാം‘

· · 1 min read
Share: Copied!

മമ്പറം: കേന്ദ്ര സർക്കാർ കേരളത്തിനേകിയ വികസനപ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്രം എന്തെല്ലാംസംസ്ഥാനത്തിന് ചെയ്തിട്ടുണ്ടെന്നും വികസനപ്രവർത്തനത്തിന് എത്ര കോടി നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്താൻ ബി.ജെ.പി. തയ്യാറാണ്. ഞാൻ സംസാരിക്കുന്നത് പൊട്ടമലയാളമാണെങ്കിലും സാരമില്ല, അങ്ങനെയൊരു സംവാ​ദത്തിന് മുഖ്യമന്ത്രി തയ്യാറാണെങ്കിൽ 10 മിനിട്ടിൽ സംസ്ഥാന സർക്കാരിന്റെ എല്ലാം പൊളിച്ചുതരാം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ബി.ജെ.പി.യുടെ മെഗാ അദാലത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എഴുപതുവർഷം കേരളം മാറിമാറി ഭരിച്ച എൽ.ഡി.എഫ്‌.-യു.ഡി.എഫ്. സർക്കാരുകൾ വികസനരംഗത്ത് ഒന്നും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി കരന്തലാജെ പറഞ്ഞു. കണ്ണൂർ ധർമടത്ത് നടന്ന ബി.ജെ.പി. മെഗാഅദാലത്തിലും ജനസംഗമത്തിലും പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ പരാജയമാണ് അദാലത്തിൽ പങ്കെടുത്തവരുടെ പരാതികൾ ചൂണ്ടിക്കാട്ടുന്നത്. കുടിവെളളം കിട്ടാതെ, റോഡില്ലാതെ, അങ്കണവാടികൾക്ക് കെട്ടിടമില്ലാതെ, ആശുപത്രികളിൽ ഡോക്ടറില്ലാത്തതും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമായ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഫലമായി നിറകണ്ണുകളുമായാണ് പലരും അദാലത്തിലെത്തിയത്. കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി തന്റെ മണ്ഡലത്തിൽ പോലും കഴിഞ്ഞ പത്തുകൊല്ലം എന്തു ചെയ്യുകയായിരുന്നുവെന്നും മന്ത്രി ചോദിച്ചു.

ഇറാന് റഷ്യൻ പിന്തുണ; യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉന്നംവച്ചുള്ള ആക്രമണത്തിന് സഹായകമായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നുവെന്ന് റിപ്പോർട്ട്

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026