BREAKING NEWS

2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ട- ദീപദാസ് മുൻഷി, മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്, സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണം- കെ മുരളീധരൻ, ഭിന്നഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ

· · 1 min read
Share: Copied!

കൽപ്പറ്റ: മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്. സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണമെന്ന് കെ മുരളീധരൻ. നിയമസഭ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള രണ്ട് ദിവസത്തെ കെപിസിസി ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മുതിർന്ന നേതാക്കളിൽ പലരും ക്യാമ്പിൽ സംസാരിച്ചു.

അതേസമയം 2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി പറഞ്ഞു. ആർക്കെങ്കിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അതു പാർട്ടിക്കുള്ളിൽ പറയണമെന്ന് തിരുവനന്തപുരം എംപിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ശശി തരൂർ പറഞ്ഞു.

ലീഡേഴ്‌സ് മീറ്റിൽ കോൺഗ്രസ് അംഗവും രാഷ്ട്രീയ തന്ത്രജ്ഞനുമായ സുനിൽ കനഗോലു പങ്കെടുക്കുന്നുണ്ട്. ജയസാധ്യത സംബന്ധിച്ച പഠനം കനഗോലുവാണ് നടത്തുന്നത്. ഇൗ പഠനത്തിലെ വിവരങ്ങൾ കനഗോലു അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2026 രേഖ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റുകൾ നേടുകയാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മൂന്ന് മേഖലകളാക്കി തിരിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. തുടർന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും. തെക്കൻ മേഖല പി സി വിഷ്ണുനാഥ്, മധ്യമേഖല എ പി അനിൽകുമാർ, വടക്കൻ മേഖല ഷാഫി പറമ്പിൽ എന്നിവരുടെ അധ്യക്ഷതയിലാണ് ചർച്ച നടക്കുന്നത്.

സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ട, വിജയ സാധ്യത മാത്രമാകും മാനദണ്ഡം… ആദ്യ സ്ഥാനാർഥി പട്ടിക ഈമാസം 20നകം, കേരളത്തിൻ്റെ ചരിത്രത്തിൽ രണ്ട് ശത്രുക്കളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് ഇത്, ബിജെപിയും സിപിഎമ്മും ഒത്ത് കൂടിയാലും പ്രശ്നമില്ല, അത് തദ്ദേശ തെരഞ്ഞെ‌ടുപ്പ് തെളിയിച്ചു- കെസി വേണു​ഗോപാൽ

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026