ക്രെംലിന്‍: റഷ്യയുടെ യുക്രൈന്‍ അധിനിവേശ യുദ്ധത്തിനു മുന്നോടിയായി കോടിക്കണക്കിനു ഡോളര്‍ പണവുമായി കണ്ടെയ്‌നറുകള്‍ റഷ്യയില്‍ എത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് രാജ്യാന്തര മാധ്യമ പ്രവര്‍ത്തകര്‍. 2022ല്‍ റഷ്യ യുക്രൈന്‍ അതിര്‍ത്തിയിലേക്കു സൈന്യത്തെ അയയ്ക്കാനുള്ള നീക്കങ്ങള്‍ക്കു തൊട്ടു മുമ്പ് ഓസ്ട്രിയയിലെ റെയ്ഫിസന്‍ ബാങ്ക് ഇന്റര്‍നാഷണല്‍(ആര്‍ബിഐ), ബ്രിങ്ക്‌സ് ആന്‍ഡ് ബാങ്ക് ഓഫ് അമേരിക്ക എന്നിവയുടെ സഹായത്തോടെ കണ്ടെയ്‌നര്‍ കണക്കു പണം റഷ്യയിലെത്തിച്ചെന്നാണു കണ്ടെത്തല്‍.
ഒസിസിആര്‍പി, പേപ്പര്‍ ട്രെയ്ല്‍ മീഡിയ എന്നിവ കണ്ടെത്തിയ രേഖകള്‍ അനുസരിച്ചുള്ള കണക്കുകളാണ് ഇപ്പോര്‍ പുറത്തുവന്നിട്ടുള്ളത്. മുമ്പു പറഞ്ഞ രണ്ടു ബാങ്കുകളടക്കം മൂന്ന് ആഗോള സ്ഥാപനങ്ങളില്‍നിന്ന് 12 ബില്യണ്‍ ഡോളറിന്റെ പണം 2022 ഫെബ്രുവരി 22ന് മുമ്പ് റഷ്യയിലെത്തിയെന്നാണു വിവരം. ഡോളര്‍, യൂറോ, സ്വിസ്ഫ്രാന്‍സ് എന്നീ കറന്‍സികളായിട്ടാണു പണം എത്തിയത്.
ഇതില്‍തന്നെ റെയ്ഫിസന്‍ ബാങ്ക് മാത്രം 189 ഷിപ്‌മെന്റുകളിലായി 10 ബില്യണ്‍ ഡോളര്‍ എത്തിച്ചു. ഇതൊന്നും അനധികൃതമല്ലെന്നതാണു കൗതുകകരം. യുദ്ധം ആരംഭിച്ചതിനുശേഷമാണ് കറണ്‍സി കൈമാറ്റം നിരോധിച്ചത്. ഇതിനുശേഷം ബ്രിങ്ക്‌സ് ആന്‍ഡ് ബാങ്ക് ഓഫ് അമേരിക്ക, ആര്‍ബിഐ എന്നിവ റഷ്യയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. തങ്ങള്‍ പണം കടത്തുന്നതില്‍ എന്തെങ്കിലും കുറ്റകൃതം ചെയ്‌തെന്ന വാദവും ബാങ്കുകള്‍ നിരസിച്ചിട്ടുണ്ട്.
ടിബിബിഎസ് എന്ന സ്ഥാപനമാണു പണം മുഴുവന്‍ സ്വീകരിച്ചത്. ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണു യുറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യയിലേക്കുള്ള യൂറോയുടെയും ഡോളറിന്റെയും കയറ്റുമതിക്കു വിലക്ക് ഏര്‍പ്പെടുത്തിയത്.
ജനുവരി 11 മുതല്‍ ഫെബ്രുവരി 23 വരെ 272 ഷിപ്‌മെന്റുകളാണ് റഷ്യയില്‍ എത്തിയത്. ആകെ പണത്തിന്റെ മൂല്യം 447.78 ദശലക്ഷം ഡോളര്‍ ആണ്. ഇത് ടിബിബിഎസിന് 2017 മുതല്‍ 2021 വരെയുള്ള കാലത്തു ലഭിച്ച പണത്തിന്റെ മൂന്നിരട്ടിയിലേറെ വരും.
റഷ്യ യുക്രൈന്‍ അധിനിവേശം നടത്തുന്നെന്ന വാര്‍ത്തകള്‍ വരുന്ന സമയത്താണ് പണം എത്തിയതെന്നു ചുരുക്കം. ഇതേക്കുറിച്ച് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പറയുന്നു. രാഷ്ട്രീയമായ അസ്ഥിരത്വത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ കരുതലെടുക്കണമെന്ന മുന്നറിയിപ്പുകള്‍ യൂറോപ്യന്‍, അമേരിക്കന്‍ ബാങ്കുകള്‍ അവണഗണിച്ചെന്നുവേണം കരുതാന്‍. ഈ പണമെല്ലാം പിന്നീട് യുക്രൈനെതിരായ നീക്കത്തിന് ഉപയോഗിച്ചെന്നാണു വിലയിരുത്തല്‍.