ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകളും വെല്ലുവിളികളുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയും മുഴക്കിയ അസിം മുനീർ, പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്നും പാക്കിസ്ഥാൻ തകർന്നാൽ ലോകത്തിൻ്റെ പകുതിയും ഒപ്പം തകർക്കുമെന്നും വെല്ലുവിളിച്ചു. അമേരിക്കയിൽ പാക് വ്യവസായികളുടെ പരിപാടിയിലാണ് പ്രകോപന പ്രസ്താവന നടത്തിയത്.
ഇന്ത്യ സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ല- അസിം മുനീർ പറഞ്ഞു. അതുപോലെ ഇന്ത്യ വിശ്വഗുരു എന്ന് സ്വയം പറയുന്നു, സത്യത്തിൽ അതല്ലെന്നും പാക് സൈനിക മേധാവി അസിംമുനീർ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം അല്ല. കശ്മീർ പാക്കിസ്ഥാൻ്റെ ജീവനാഡിയാണെന്നും അസിം മുനീർ പറഞ്ഞു.