കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നൊരുക്കി. വിരുന്നിനെത്തിയ ഗുണ്ടാ നേതാക്കൾ ജയിലിനുള്ളിൽ വെച്ച് റീൽസും ചിത്രീകരിച്ചു. മൂന്ന് ഗുണ്ടാ നേതാക്കൾക്കാണ് വിരുന്ന് ഒരുക്കിയത്.
വെൽഫയർ ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു വിരുന്ന്. ഉദ്യോഗസ്ഥൻ തന്നെയാണു വിരുന്നൊരുക്കിയതെന്നാണ് സൂചന. മെയ് മാസം 31നായിരുന്നു വിരുന്നും റീൽസ് ചിത്രീകരണവും. സംഭവത്തിൽ പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ റിപ്പോർട്ട് വന്നതിനുശേഷമായിരുക്കും തുടർ നടപടികളെന്നാണ് അറിയുന്നത്. കൂടാതെ ജയിൽ വകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.