BREAKING NEWS

ട്രംപിന്റെ പേരക്കുട്ടിയെ എനിക്ക് കല്യാണം കഴിച്ചുതരുമോ? വിവാഹമാലോചിച്ച് നട്ടപ്പാതിരായ്ക്ക് ഫ്‌ളോറിഡയിലെ വസതിയുടെ മതിൽ ചാടിക്കടന്ന് 23 കാരൻ

· · 1 min read
Share: Copied!

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരക്കുട്ടി കായ് മാഡിസൺ ട്രംപിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നട്ടപ്പാതിരായ്ക്ക് ഫ്‌ളോറിഡയിലെ വസതിയുടെ മതിൽ ചാടിക്കടന്ന യുവാവ് അറസ്റ്റിൽ. പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാർ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്.

ചാടിക്കടക്കുന്നതിനിടെ പിടിവീണതിനു പിന്നാലെ ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുവാവ് സീക്രട്ട് സർവീസ് ഏജന്റുമാരോട് പറഞ്ഞു. 23 കാരനായി ആന്റണി തോമസ് റെയ്‌സ് എന്നറിയപ്പെടുന്ന യുവാവാണ് യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാരുടെ പിടിയിലായത്. കഴിഞ്ഞവർഷം ഡിസംബറിലും റെയ്‌സ് ഇതുപോലെ മാർ എ ലാഗോയിൽ അതിക്രമിച്ചുകയറിയതിനെത്തുടർന്ന് പിടിക്കപ്പെട്ടിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

മാർ എ ലാഗോയിലെത്തി ട്രംപുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ ചെറുമകളെ വിവാഹാലോചന നടത്താനുമായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്. ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെയും വനേസ ട്രംപിന്റെയും മകളാണ് കായ് മാഡിസൺ ട്രംപ്. സംഭവം നടക്കുമ്പോൾ ട്രംപ് ഇവിടെയുണ്ടായിരുന്നില്ല, യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലായിരുന്നു. അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് റെയ്‌സ് കോടതിയിൽ പറഞ്ഞു.

ഫോണില്‍ പാകിസ്താന്‍ നമ്പറുകള്‍, പാക് ചാരന്മാരുമായി അടുത്ത ബന്ധം, ചാരവൃത്തി കേസിൽ മറ്റൊരു യൂട്യൂബര്‍കൂടി പിടിയിൽ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026