BREAKING NEWS

കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്ത്രീ സുരക്ഷയിൽ വിവാദ പരാമർശവുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ രം​ഗത്ത്. കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളതെന്നും അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തതെന്നും ആർ ശ്രീലേഖ പറഞ്ഞു. ശാസ്തമംഗലത്ത് ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയിൽ പ്രസംഗിക്കുകയിരുന്നു ശ്രീലേഖ.

ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ലെന്നും ശ്രീലേഖ പറയുന്നു. ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലെ ഡിജിപിക്ക് തൻ്റെ കൂടെ നിൽക്കാനാവൂ എന്നും ശ്രീലേഖ പറഞ്ഞു. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടിൽ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയാണ് എടുത്തത്. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ആർ ശ്രീലേഖ പറഞ്ഞു.

മുഖത്ത് ഐസ് കട്ട വച്ച് കുത്തും, മുടിയിൽ കുത്തിപിടിച്ച് മർദിക്കും, ചവിട്ടും!! ആറും 13 ഉം വയസുള്ള കുട്ടികൾ രണ്ടാനച്ഛനിൽ നിന്ന് കഴിഞ്ഞ മൂന്നുമാസമായി അനുഭവിച്ചത് കൊടുംക്രൂരത, കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് അയൽവാസി, ആറുവയസുകാരൻ ചികിത്സയിൽ- പിതാവ് അറസ്റ്റിൽ

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026