BREAKING NEWS

രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ

· · 1 min read
Share: Copied!

പാലക്കാട്: സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് പന്ന്യൻ രവീന്ദ്രന് ദേഹാസ്വാസ്ഥ്യമുണ്ടായതും കുഴഞ്ഞു വീണതും. ഉടൻതന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹം ഇവിടെ തുടരുകയാണ്. ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് വിവരം.

പന്ന്യൻ രവീന്ദ്രന്റെ രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് വിവരം. ഇതാകാം ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്ന് കരുതുന്നത്.

BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026