LATEST UPDATES

പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.

· · 1 min read
Share: Copied!

കോഴിക്കോട് : പി. ആർ. സോംദേവ് രചിച്ച
നക്ഷത്രയുടെ രാജനീഷ് നദിയെന്ന തലകെട്ടോട് കൂടിയ നോവൽ പ്രകാശനം ചെയതു. കോഴിക്കോട് ഡി . സി ബുക്സ് കെ. എൽ. എഫ് ഹാളിൽ വച്ച് ശ്രീ. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മകൾ ഷാഹിന ബഷീറാണ് പുസ്തകം പ്രകാശനം ചെയ്തത്. ഗാനരചിതാവ് ഷിബു ചക്രവർത്തി, ആർടിസ്റ്റ് മദനൻ, സിനിമ സംവിധായകൻ ടോം ഇമ്മട്ടി തുടങ്ങിയവർ മുഖ്യ അതിഥികളായി. പുസ്തകത്തിൽ പരാമർശിച്ച വിവിധ വിഷയങ്ങളെ കുറിചുള്ള ചർച്ചാ വേദിയിൽ, പ്രണയവും, അസ്തിത്വവാദവും, ഓഷോയുടെ പ്രണയ സങ്കല്പങ്ങളും, മുഹമ്മദ്‌ ബഷീർ രചിച്ച പ്രണയലേഖനമെന്ന പുസ്തകവും ചർച്ച വിഷയമായി . വൈക്കം മുഹമദ് ബഷീർ ജീവിച്ചിരുനെങ്ങിൽ , സോംദേവ് രചിച്ച പുസ്തകത്തിന്റെ പ്രകാശനത്തിൽ ഏറ്റവുമധികം സന്തോഷിക്കുക അദ്ദേഹമായിരിക്കുമെന്ന് ഷാഹിന തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.ചടങ്ങിൽ വി. ജെ. ടിംസൻ സ്വാഗതവും, റിനോയ് ജോസ് നന്ദിയും, പ്രശാന്ത് ഭാവ, ഫോട്ടോഗ്രാഫർ ഒ. വിജേഷ്, രാജു നാറാണതറ തുടങ്ങിയവർ ആശംസകളും പറഞ്ഞു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026