BREAKING NEWS

കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡി​ഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും

· · 1 min read
Share: Copied!

ന്യൂഡൽഹി: വിമാന ഇന്ധനവിലയിൽ ഉണ്ടായ കുത്തനെ ഉയർച്ചയുടെ പിന്നാലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡി​ഗോ യാത്രാനിരക്കുകൾ വർധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന് പുറമെ ഈടാക്കുന്ന ഇന്ധന സർചാർജിലാണ് മാറ്റം വരുത്തിയത്. ഇതോടെ വിമാനയാത്ര കൂടുതൽ ചെലവേറിയതാകുകയാണ്.

ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകളിൽ ഈ വർധനവ് 900 രൂപ മുതൽ പതിനായിരം രൂപവരെ എത്തുന്നുണ്ട്.

ആഭ്യന്തര യാത്രകളിൽ 500 കിലോമീറ്ററിൽ താഴെയുള്ള ദൂരങ്ങൾക്ക് 275 രൂപയാണ് പുതിയ സർചാർജ്. 2000 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് 950 രൂപ ഈടാക്കും. അന്താരാഷ്ട്ര സർവീസുകളിൽ യുകെയിലേക്കും, ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകളിലാണ് ഏറ്റവും കൂടുതൽ വർധനവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ വ്യാഴാഴ്ച പുലർച്ചെ ഒരുമണിമുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു.

വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിൽ ഏകദേശം 40 ശതമാനം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ബുധനാഴ്ച രാജ്യത്ത് വിമാന ഇന്ധനമായ എടിഎഫിന് (വിമാന ഇന്ധനത്തിന്) ഏകദേശം 25 ശതമാനം വില വർധിച്ചതാണ് നിരക്കുകൾ ഉയർത്താൻ കമ്പനികളെ നിർബന്ധിതരാക്കുന്നത്.

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026