ആലപ്പുഴ: ന്യൂനപക്ഷ മതവിഭാഗങ്ങള്‍ മതം പറഞ്ഞു സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‌ലിം ലീഗ് അധികാരത്തില്‍ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കി. കിട്ടിയതൊന്നും പോരാ എന്നതാണ് അവരുടെ നിലപാട്.
കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലില്ലാത്തതിനാല്‍, ഇനി അധികാരത്തില്‍ വന്നാല്‍ ആ 10 വര്‍ഷത്തെ കുറവ് കൂടി നികത്തുന്ന തരത്തില്‍ എല്ലാം സ്വന്തമാക്കാന്‍ ലീഗ് ശ്രമിക്കുമെന്നും ‘ വെള്ളാപ്പള്ളി ആരോപിക്കുന്നു.
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിപ്പിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

















































