BREAKING NEWS

കങ്കാരുപ്പടയെ അവസാന നിമിഷം മഴ ചതിച്ചു, സിംബാബ്‌വെ– അയർലൻഡ് മത്സരം ടോസ് ഇടാനാകാതെ ഉപേക്ഷിച്ചു, ട്വന്റി20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ ഔട്ട്!! സിംബാബ് സിംബാബ്‌വെ സൂപ്പർ എട്ടിൽ, അയർലൻഡും പുറത്ത്, സൂപ്പർ എട്ടിൽ ഇന്ത്യ മരണ ​ഗ്രൂപ്പിൽ…

· · 1 min read
Share: Copied!

പല്ലെക്കലെ: അനസാന നിമിഷത്തെ പ്രതീക്ഷ മഴ കൊണ്ടുപോയതോടെ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽനിന്ന് ഓസ്ട്രേലിയ പുറത്ത്. മഴയെ തുടർന്ന് ശ്രീലങ്കയിൽ പല്ലെക്കലെ സ്റ്റേഡിയത്തിലൽ നടക്കേണ്ടിയിരുന്ന സിംബാബ്‌വെ– അയർലൻഡ് മത്സരം ടോസ് ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്ട്രേലിയ ലോകകപ്പിൽനിന്നു പുറത്തായത്.

ഇന്നത്തെ മത്സരം ഉപക്ഷേിച്ചതോടെ സിംബാബ്‌വെയും അയർലൻഡും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഇതോടെ അഞ്ച് പോയിന്റായ സിംബാബ്‌വെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് സിംബാബ്‌വെയും സൂപ്പർ എട്ടിൽ കടന്നത്. ശ്രീലങ്ക നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. അയർലൻഡും പുറത്തായി.

ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയ സിംബാബ്‌വെയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും തോറ്റതോടെയാണ് ടൂർണമെന്റിൽനിന്നു പുറത്തേക്കുള്ള വാതിൽ തുറന്നത്. ആദ്യ മത്സരത്തിൽ അയർലൻഡിനോട് മാത്രമാണ് അവർ ജയിക്കാനായത്. ഒമാനെതിരായി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഇതു ജയിച്ചാലും നാലു പോയിന്റേ ആകുമായിരുന്നുളളു.

മറുസൈഡിൽ ഓസീസിനെതിരെ അട്ടിമറി ജയം നേടിയ സിംബാബ്‌വെയ്ക്ക് 2024 ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിന്റെ മധുരപ്രതികാരം കൂടിയായി ഇത്. സൂപ്പർ എട്ടിൽ കടന്നതോടെ 2028 ട്വന്റി20 ലോകകപ്പിനും അവർ സ്വാഭാവിക യോഗ്യത നേടി. സൂപ്പർ എട്ടിൽ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ് അവർ. ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

സൂപ്പർ എട്ട് ടീമുകളിൽ ഇനി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെ മാത്രം അറിഞ്ഞാൽ മതി. യുഎസ്എ, പാക്കിസ്ഥാൻ എന്നീ ടീമുകളിലൊന്നാകും സൂപ്പർ എട്ടിൽ കടക്കുക. നാളെ നമീബിയയ്ക്കെതിരായ മത്സരത്തിൽ ജയിച്ചാൽ പാക്കിസ്ഥാന് സൂപ്പർ എട്ടിൽ പ്രവേശിക്കാം ഗ്രൂപ്പിൽ ഇന്ത്യ നേരത്തെ തന്നെ സൂപ്പർ എട്ടിൽ ഇരിപ്പിടം ഉറപ്പിച്ചിരുന്നു.

പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, സൗഹാർദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു, എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്, ഇഡി ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് ജയറാം

 

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026