വാഷിംഗ്ടൺ/ടെഹ്റാൻ: മധ്യപൂർവേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി അമേരിക്ക പുതിയ സൈനിക നീക്കങ്ങൾ. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനായി കരീബിയൻ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അമേരിക്ക, വീണ്ടും ഗൾഫ് മേഖലയിലേക്ക് തങ്ങളുടെ നാവികപ്പടയെ തിരിച്ചുവിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധ്യപൂർവേഷ്യയിലെ യുഎസ് നാവിക സാന്നിധ്യം സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, യുഎസ്എസ് റൂസ്‌വെൽറ്റ് (USS Roosevelt – DDG 80) എന്ന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ അറേബ്യൻ ഗൾഫിലെത്തിയതായി യുഎസ് നേവി സ്ഥിരീകരിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ കപ്പൽ പട്രോളിങും ആരംഭിച്ചു.
ഇറാനു നേരെ ഇതിനകം തന്നെ നിരവധി തവണ പരസ്യ മുന്നറിയിപ്പുകൾ അമേരിക്ക നല്കിയിട്ടുണ്ടെന്നതും സംഘർഷ സാധ്യത വർദ്ധിപ്പിക്കുന്നു അടുത്തയിടെ യുഎസ് നേവി ഡ്രോണുകൾ ഗൾഫ് ഓഫ് ഒമാനിനു മുകളിലൂടെ പറന്നുവെന്ന റിപ്പോർട്ടുകൾപുറത്തുവന്നിരുന്നു. ഈ വർഷമാദ്യം
യുഎസ് നേവിയുടെ അത്യാധുനിക ‘ആളില്ലാ വ്യോമ വാഹനമാണ്’ MQ-4C ട്രൈറ്റൺ (MQ-4C Triton) അബുദാബിയിൽ നിന്ന് പറന്നുയർന്ന് തീവ്രമായ നിരീക്ഷണവും നടത്തിയിരുന്നു. പ്രധാനമായും സമുദ്ര നിരീക്ഷണത്തിനുംചാരപ്രവർത്തനങ്ങൾക്കും വേണ്ടിയാണ് MQ-4C ട്രൈറ്റൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. HALE (High Altitude Long Endurance) വിഭാഗത്തിൽപ്പെടുന്ന ഡ്രോണായ MQ-4Cയ്ക്ക് 50,000 അടിക്ക് മുകളിൽ 24 മണിക്കൂറിലധികംതുടർച്ചയായി പറക്കാനുള്ള ശേഷിയുണ്ട്. അതിനാൽ തന്നെ, ഒറ്റ പറക്കലിൽ വിശാലമായ സമുദ്രമേഖലകൾ നിരീക്ഷിക്കാൻ ഇതിനാവും.
സൈനിക നീക്കങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കാറാണ് പതിവ് എങ്കിലും, നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ കോൾ സൈൻ മറച്ചുവെക്കാതെയുള്ള യുഎസ് നീക്കം മുന്നറിയിപ്പായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ തന്ത്രപ്രധാനയിടങ്ങളുടെ അടുത്തൂടെയുള്ള പറക്കൽ നിരീക്ഷണം അമേരിക്കപദ്ധതിയിട്ടിരിക്കുന്ന വലിയ സൈനിക നീക്കത്തിന്റെ മുന്നോടിയാണോ എന്ന ആശങ്കയും പടരുകയാണ്.
ഇറാൻഭരണകൂടം രാജ്യത്തെമ്പാടും ജനങ്ങൾക്ക് നേരെനടപടികളാണ് സ്വീകരിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ പ്രകാരം ഇതിനകം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇറാൻ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നല്കിയിരിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ ഇനിയും അക്രമം തുടർന്നാൽ ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിക്കുന്നു. “സഹായം വരുന്നുണ്ട്” (Help is on its way) എന്നാണ് പ്രക്ഷോഭകാരികൾക്ക് ട്രംപ് നൽകിയ സന്ദേശം. ഇത് ഇറാനെതിരെയുള്ള നേരിട്ടുള്ള സൈനിക നീക്കത്തിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
മുമ്പ് ഹൂതി വിമതരെ നേരിടാനും ഇറാന്റെ ഭീഷണി തടയാനുമായി യുഎസ്എസ് ഹാരി എസ്. ട്രൂമാൻ (USS Harry S. Truman – CVN 75) എന്ന ആണവ വിമാനവാഹിനിക്കപ്പലും ഒൻപതോളം ഡിസ്ട്രോയറുകളും യുഎസ് വിന്യസിച്ചിരുന്നു. അടുത്തയിടെ ഈ കപ്പലുകളെ വെനസ്വേലയിലെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് പെന്റഗൺ കരീബിയൻ കടലിലേക്ക് നീക്കിയിരുന്നു. ഇപ്പോൾ സ്ഥിതിഗതിൾ മാറി. വെനസ്വേലൻ ഓപ്പറേഷന് ശേഷം യുഎസ് നാവികപ്പട അറേബ്യൻ ഗൾഫിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. യുഎസ്എസ് റൂസ്‌വെൽറ്റിന്റെ വരവ് ഇതിന് തെളിവാണ്. ഏതു നിമിഷവും കാര്യങ്ങൾ മാറിമറിയാവുന്ന അവസ്ഥയാണ് നിലവിൽ ഗൾഫ് മേഖലയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ നല്കുന്ന സൂചന.















































