ആലപ്പുഴ: വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എ അജികുമാറിന് അടുത്ത ബന്ധമെന്ന വിവരം പുറത്ത്. അജികുമാറിന്റെ കുടുംബക്ഷേത്രത്തിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് പേർക്ക് വീട് നിർമിച്ചു നൽകി.
കായംകുളം അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ വച്ച് മെയ് 25 നാണ് താക്കോൽ ദാന ചടങ്ങ് നടന്നത്. അജികുമാറാണ് ഭവന പദ്ധതിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് പണം വാങ്ങിയാണ് അജികുമാറിന്റെ നേതൃത്വത്തിൽ കുടുംബക്ഷേത്രത്തിന്റെ പേരിൽ വീട് വെച്ചു നൽകിയത്.
പാർട്ടി അംഗത്തിന് വീട് നിർമ്മിച്ചു നൽകിയത് പാർട്ടിയെ അറിയിച്ചില്ല. വീടിന്റെ താക്കോൽദാനത്തിൽ യു പ്രതിഭ എം എൽ എ, ബിജെപി, എസ്എൻഡിപി നേതാക്കള്‍ അടക്കം പങ്കെടുത്തിരുന്നു.