BREAKING NEWS

കണ്ഠരര് രാജീവരുടെ മകന്റെ വിവാഹച്ചടങ്ങിൽ അതിഥിയായി ഉണ്ണികൃഷ്ണൻ പോറ്റി, ചടങ്ങിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവർ!!വിവാഹ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് ദേവസ്വം മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ശബരിമല തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങിൽ അതിഥിയായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെത്തിയ ഫോട്ടോകൾ പുറത്ത്. കഴിഞ്ഞ ഓഗസ്റ്റ് 25-ന് നടന്ന കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്റെ വിവാഹ ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റി പങ്കെടുത്തത്.

ഓ​ഗസ്റ്റ് 25ന് തിരുവല്ല ഇടിഞ്ഞില്ലം വിജയ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരും ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ആളുകളുമാണ് എത്തിയിരുന്നത്. ഈ വിവാഹച്ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിച്ചേർന്നത്. കൂടാതെ ദേവസ്വം മന്ത്രി വി.എൻ. വാസവനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ദേവസ്വം മന്ത്രിതന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാം.

അതേസമയം ദേവസ്വം ബോർഡ് ശബരിമലയിൽനിന്ന് സ്വർണം പൂശാനായി ഏൽപ്പിച്ചത് ചെമ്പുപാളികൾതന്നെയെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി. ശനിയാഴ്ചയും ഞായറാഴ്ച ദേവസ്വം വിജിലൻസ് മൊഴിയെടുത്തപ്പോഴും പറഞ്ഞതുതന്നെ ആവർത്തിക്കുകയാണ് പോറ്റി ചെയ്തത്. ഞായറാഴ്ച രാവിലെ രണ്ടരമണിക്കൂറോളം മൊഴിയെടുത്തു. താനടക്കം മൂന്നുപേരാണ് സ്വർണംപൂശാനുള്ള ചെലവ് വഹിച്ചതെന്നാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്. 15 ലക്ഷത്തോളം രൂപ ചെലവായി. പാളി ബെംഗളൂരുവിൽ കൊണ്ടുപോയി. അവിടെ പ്രദർശനമൊന്നുമല്ല, പൂജയാണ് നടത്തിയത്. ഉദ്യോഗസ്ഥരാണ് തന്നെ പാളി ഏൽപ്പിച്ചത്. മറ്റ് നിയമപരമായ കാര്യങ്ങൾ അറിയില്ലെന്നും അതിന് മറുപടിപറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഉണ്ണികൃഷ്ണൻ നൽകിയ മൊഴിയിൽ പറയുന്നു.

രാജി വയ്ക്കൂ പുറത്തു പോകൂ… ഹൈക്കോടതി വിധി ഞെട്ടിക്കുന്നത്, ലക്ഷക്കണക്കിനു വിശ്വാസികളേയാണ് വഞ്ചിച്ചിരിക്കുന്നത്!! ദേവസ്വം മന്ത്രി രാജിവെക്കണം, ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണം- ശബരിമല വിഷയത്തിൽ വിലപാട് കടുപ്പിച്ച് പ്രതിപക്ഷം, സഭ ഇന്നും പ്രക്ഷുബ്ധം

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026