ലഖ്നൗ: പ്രായപൂർത്തിയായ അവിവാഹിത മാതാപിതാക്കൾക്ക് ഒരുമിച്ച് താമസിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. ബന്ധുക്കളുടെ ഭീഷണിയെത്തുടർന്ന് സുരക്ഷിതത്വം വേണമെന്ന് ആവശ്യപ്പെട്ട് ലിവ് ഇൻ പങ്കാളികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ശേഖർ ബി സഫറും വി പിൻ ചന്ദ്രദീക്ഷിതും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2018 മുതൽ ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ വ്യത്യസ്ത മത വിഭാഗത്തിലുള്ളവരാണ്.ഇവരുടെ കുട്ടിക്ക് നിലവിൽ ഒരു വർഷവും നാല് മാസവും പ്രായവുമുണ്ട്. പ്രായപൂർത്തിയാ കാത്ത കുട്ടിയുടെ പേരിലാണ് കോടതിയിൽ ഹർജി നൽകി യത്.ഭർത്താവിൻ്റെ മരണശേഷം യുവതി യുവാവിനൊപ്പം താമസിക്കാൻ തുടങ്ങി. തുടർന്ന് മുൻ ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് ഇവർക്ക് ഭീഷണി നേരിടേണ്ടി വന്നു.
പ്രതികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് യുവാവും യുവതിയും വാദിച്ചു.പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തു മ്പോൾ തങ്ങളെ അപമാനിച്ച് തിരിച്ചയയ്ക്കുകയാണെന്നുമായി രുന്നു ഇവരുടെ ആരോപണം. കേസിൽ എഫ്ഐആർ രജി സ്റ്റർ ചെയ്യുമെന്ന് ഉറപ്പാക്കണ മെന്ന് കോടതി സംഭാൽ പൊ ലീസ് സൂപ്രണ്ടിനോട് നിർദേ ശിച്ചു.