BREAKING NEWS

ബില്ലുകൾക്ക് നിശ്ചിത സമയപരിധി തീരുമാനിക്കേണ്ടത് പാർലമെന്റാണ് അല്ലാതെ ജഡ്ജിമാരല്ല: സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി കേരളാ ഗവർണർ

· · 1 min read
Share: Copied!

തിരുവനന്തപുരം∙ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതി നടപടി അതിരുകടന്ന പെരുമാറ്റമെ ന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസിനു’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങൾ വ്യത്യസ്തമാണെന്നും ഗവർണർ പറയുന്നു.ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേകർ പറഞ്ഞു.

‘‘ഹർജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു.

ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണ്. ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു.’’ – ഗവർണർ പറഞ്ഞു.‘‘ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാർലമെന്റ് ആണ്. തമിഴ്‌നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകും. അവർ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീം കോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു.

അതിനുപിന്നിൽ ജഡ്ജിമാർക്കും ചില കാരണങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനം എടുക്കാതിരിക്കാൻ ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, പാർലമെന്റിലൂടെ ജനങ്ങൾ അതു തീരുമാനിക്കട്ടെ.’’ – ഗവർണർ പറയുന്നു.

BREAKING NEWS
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമായ ഖെഷ്‌മ് ദ്വീപിൽ അമേരിക്കൻ ആക്രമണം; നാലിടങ്ങളിൽ സ്ഫോടനം, ഹോർമുസിൽ സംഘർഷം രൂക്ഷം; 'ടാസ്‌ക് ഫോഴ്‌സ് അയൺ ഗേറ്റ്' എന്ന പുതു സൈനിക നീക്കം ആരംഭിച്ചു; ലോകചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധം': ട്രംപ്; യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇ...
09 Nov 2026
BREAKING NEWS
ഇറാനിലേക്ക് ഒരു രീതിയിലും ആയുധങ്ങളെത്തരുത്... ചുറ്റിവരിയാനുള്ള നീക്കവുമായി അമേരിക്ക!! നാവിക ഉപരോധത്തിനു പിന്നാലെ കരമാർഗങ്ങളിലേക്കും ഉപരോധം വ്യാപിപ്പിക്കാൻ നീക്കം, 20 അംഗ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുന്നു, നടപടി കരയിലൂടെ ആയുധങ്ങളും മറ്റ് നിരോധിത വസ്തുക്കളും എത്തുന്നത് ത‌ടയാൻ
09 Nov 2026
BREAKING NEWS
ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശമയച്ചെന്ന് ആരോപണം, വീട്ടിലേക്കു വിളിച്ചുവരുത്തി 17 കാരനെ വിദ്യാർഥികളും 40കാരിയും ചേർന്നു മർദിച്ചു, ആക്രമിക്കാൻ പ്രേരിപ്പിച്ചത് യുവതി, മർദനത്തിൽ കൗമാരക്കാരന്റെ സ്വകാര്യഭാ​ഗങ്ങളിലടക്കം പരിക്ക്, ദൃശ്യങ്ങൾ വാട്സാപ് വഴി പ്രചരിപ്പിച്ചു!! യുവതിയും ഇവരുടെ പ്രായപൂർത്തിയാകാത്ത ...
09 Nov 2026
BREAKING NEWS
അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വൻ തിരിച്ചടി, ട്രംപിന്റെ ഭരണകാലത്ത് റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണിയിൽ പോലും ഒറ്റ ദിവസം കൊണ്ട് മൂന്ന് ട്രില്യൺ ഡോളറിന്റെ നഷ്ടം.... എങ്കിലും ഭയപ്പെടേണ്ടതില്ല, നമ്മൾ മുമ്പത്തേക്കാൾ വലുതും ശക്തവുമായിത്തന്നെ തിരിച്ചുവരും- കുറ്റപ്പെടുത്തിയും ശുഭാപ്തി ...
09 Nov 2026