BREAKING NEWS

മരുമകൻ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചപ്പോൾ സ്പീക്കർ ഔട്ട്!! യുവാക്കളെ പുറത്താക്കി പകരം തല നരച്ചവർക്ക് സ്ഥാനം!! മൂന്നാം ടേമിലും ഭരണം പിടിക്കാൻ തത്വങ്ങൾ കാറ്റിൽ പറത്തി, കളത്തിലിറക്കുന്നത് 56 സിറ്റിങ് എംഎൽഎമാരെ… ജെയ്ക്കിനേയും സ്വരാജിനേയും എഎൻ ഷംസീറിനേയും ഒഴിവാക്കിയതിൽ അണികളിൽ അതൃപ്തി

· · 1 min read
Share: Copied!

കോഴിക്കോട്: സിപിഎം സ്ഥാനാർഥി പട്ടികയിൽ യുവാക്കൾ കളം പിടിക്കുമെന്നു കരുതിയടത്ത് പട്ടിക പുറത്തുവന്നപ്പോൾ ഇടം പിടിച്ചത് തല നരച്ചതും നരയ്ക്കാൻ തുടങ്ങിയതുമായ കാരണവൻമാർ. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോൾ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻനിര യുവനേതാക്കൾക്ക് കനത്ത ഷോക്കാണ് സിപിഎം കൊടുത്തിരിക്കുന്നത്. സിപിഎം സെക്രട്ടറിയേറ്റ് മെമ്പർ എം. സ്വരാജ്, നിലവിലെ സ്പീക്കറായ എഎൻ ഷംസീർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി. വസീഫ്, എസ്എഫ്ഐ മുൻ ദേശീയ പ്രസിഡൻറ് വി.പി. സാനു, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ, വനിത യുവജന നേതാവ് ചിന്താ ജെറോം തുടങ്ങിയവർക്കൊന്നും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടമില്ല. ഇവർക്ക് പുറമെ ചാനൽ ചർച്ചകളിലെ പാർട്ടി മുഖങ്ങളായ ജെയ്ക് സി. തോമസ്, കെ.എസ്. അരുൺ കുമാർ, തിരുവന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ് എന്നിവരും ഇത്തവണ മത്സര രം​ഗത്തില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രതിനിധ്യം നൽകണമെന്നും യുവതലമുറ കടന്നുവരണമെന്നുമായിരുന്നു സിപിഎം പറഞ്ഞിരുന്നത്. എന്നാൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻദേവ് എന്നിവർക്കാണ് ഇത്തവണ മത്സരിക്കാൻ അവസരം കിട്ടിയത്.

അതേസമയം മൂന്നാം ടേമിലും ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായാണ് സിപിഎം മത്സരത്തിനിറങ്ങുന്നത്. അതിനാൽ കഴിഞ്ഞ തവണ വിജയിച്ച് എംഎഎമാരെ തന്നെയാണ് ഇത്തവണയും സിപിഎം രംഗത്തിറക്കിയത്. 56 സിറ്റിങ് എംഎൽഎമാരാണ് ഇത്തവണയും മത്സരിക്കുന്നത്. പാർട്ടി വേദികളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിന്നിരുന്ന യുവ നേതാക്കളെ പരിഗണിക്കാത്തത് സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിപിഎമ്മിന്റെ ആശയപ്രചാരണത്തിലും തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നവരാണ് ഈ യുവനിര. വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന ഇവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് എന്ത് കൊണ്ടാണെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

ജെയ്ക് സി. തോമസിനെപ്പോലെ ശക്തമായ മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധ്യത കൽപ്പിച്ചിരുന്നവരെയും, എം. സ്വരാജിനെപ്പോലെ വാഗ്മികളായ നേതാക്കളെയും ഒഴിവാക്കിയത് അണികളിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. അതുപോലെ മണ്ഡലങ്ങളിലെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ മുകളിൽ നിന്ന് എടുത്ത തീരുമാനമാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിറ്റിങ് എംഎൽഎമാർക്കും മുൻ മന്ത്രിമാർക്കും വീണ്ടും പരിഗണന നൽകുമ്പോൾ, യുവനേതാക്കളെ തഴഞ്ഞത് വോട്ടർമാരെ എങ്ങനെ ബാധിക്കുമെന്നതാണ് പലരും ഉറ്റുനോക്കുന്നത്.

BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026