അബുദാബി: വീട്ടുടമയുടെ കുട്ടിയോട് ക്രൂരമായി പെരുമാറിയ വീട്ടുജോലിക്കാരിക്ക് വൻതുക പിഴ ചുമത്തി യുഎഇ കോടതി. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് വീട്ടുടമയ്ക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കുഞ്ഞിനോട് ജോലിക്കാരി മോശമായി പെരുമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു .
ഇത് കുട്ടിക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് ഉണ്ടാക്കി. കേസ് ഫയൽ ചെയ്ത കുട്ടിയുടെ പിതാവ് നഷ്ടപരിഹാരമായി 51,000 ദിർഹം ആവശ്യപ്പെട്ടു, കേസ് ഫയൽ ചെയ്ത തീയതി മുതൽ 12% പലിശ ഈടാക്കി.
കോടതി അവരെ കുറ്റക്കാരിയായി കണ്ടെത്തി, വീട്ടുജോലിക്കാരി കുട്ടിയുടെ രക്ഷിതാവിന് 10,000 ദിർഹം നൽകാൻ വിധിക്കുകയായിരുന്നു.