BREAKING NEWS

ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം, ഗവർണർക്ക് പിന്നാലെ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഗവർണർക്ക് പിന്നാലെ ബില്ലുകളിന്മേൽ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം. ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രിം കോടതി നിർദേശിച്ചു. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു. തമിഴ്നാട് കേസിലെ ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിരുന്നു. ഗവർണർ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രിം കോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026