ന്യൂയോർക്ക്: ആഗോള കുടിയേറ്റം കുറയ്ക്കണമെന്നും കാലാവസ്ഥാ മാറ്റത്തിനെതിരായ നയങ്ങൾ ലഘൂകരിക്കണമെന്നും ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളുടെ നടപടിയെയും ട്രംപ് എതിർത്തു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്, റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കു മേൽ യുഎസ് ചുമത്തിയ പോലെ യൂറോപ്യൻ രാജ്യങ്ങളും നികുതി ചുമത്തണം. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് ഹമാസിനാണ് സഹായകമാവുക.
ഹമാസ് ബന്ദിയാക്കിയ ഇസ്രായേലികളെ വിട്ടയക്കണം. അവശേഷിക്കുന്ന എല്ലാ ബന്ദികളും തിരിച്ചെത്തുന്ന വിധത്തിലുള്ള ഒരു വെടിനിർത്തലാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.