മൂന്നാര്‍: മൂന്നാറിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർഥികളാണ് മരിച്ചത്. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാർ എക്കോപോയിൻ്റിൽ വച്ചാണ് അപകടം. കന്യാകുമാരി സ്വദേശികളായ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഉണ്ടായിരുന്നത് 37 പേർ പരിക്കേറ്റവരെ മൂന്നാർ, അടിമാലി ആശുപത്രികളിലേക്കു മാറ്റി.