BREAKING NEWS

‘ശത്രുക്കൾക്കായുള്ള അത്ഭുതങ്ങൾ വരാനിരിക്കുന്നു… ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ

· · 1 min read
Share: Copied!

ടെഹ്റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) വക്താവ് അലി മുഹമ്മദ് നൈനി അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ യുദ്ധത്തിനിടയിലാണ് സംഭവമെന്നാണ് വിവരം.

“അമേരിക്ക- സയോണിസ്റ്റ് പക്ഷത്തിൻ്റെ ആക്രമണത്തിൽ നയിനി വീരമൃത്യു വരിച്ചു” ഐആർജിസിയുടെ മേരി ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. മരണവാർത്ത പുറത്തുവന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ അമേരിക്കയെയും ഇസ്രയേലിനെയും വിമർശിച്ച നയിനി പ്രസ്താവന നടത്തിയിരുന്നു. “ശത്രുക്കൾക്കായുള്ള അത്ഭുതങ്ങൾ വരാനിരിക്കുന്നു, യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം യുദ്ധം തുടങ്ങി നാലാഴ്ചക്കിടെ ഇറാൻ്റെ സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാലാമത്തെ വലിയ തിരിച്ചടിയാണിത്. ഇതിനുമുമ്പ് ഇത് ഈ ആഴ്ച ഇറാൻ്റെ സൈനിക-രാഷ്ട്രീയ നേത്യത്വത്തിന് നേരിടേണ്ടി വന്ന നാലാമത്തെ വലിയ നഷ്ടമാണ്. അലി ലാരിജാനി, ഘോലാംറേസ സുലൈമാനി, ഇസ്മായിൽ ഖത്തീബ് എന്നിവർ അമേരിക്ക- ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു ഇസ്രയേൽ- യുഎസ്- ഇറാൻ യുദ്ധം ആരംഭിച്ചത്. അതേസമയം ഇറാൻ്റെ പാർസ് ഗ്യാസ് ഫീൽഡിനെതിരായ ആക്രമണവും തുടർന്ന് ഖത്തറിലെ റാസ് ലാഫാൻ എൽഎൻജി പ്ലാൻ്റിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ തിരിച്ചടിയും ഗൾഫ് മേഖലയിലെ ആശങ്കയും വർധിപ്പിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഇറാൻ ഖത്തറിൻ്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇപ്പോൾ ഇറാൻ ഭരിക്കുന്നത് ആരാണെന്ന് ആർക്കറിയാം? ഇറാൻ തകർന്നു, സൈനിക ശേഷി ഏതാണ്ട് പൂർണമായും ഞങ്ങൾ തകർത്തു, ഇനി ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ, ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ ഉള്ള കഴിവില്ല!! അമേരിക്കയെ വലിച്ചിഴച്ചിട്ടില്ല, “പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?”ഗ്യാസ് ഫീൽഡ് ആക്രമിച്ചത് സ്വന്തം തീരുമാനം- നെതന്യാഹു

BREAKING NEWS
’ശബരിമല ഡ്യൂട്ടിക്ക് മദ്യപാനികളെയും മോശം പെരുമാറ്റമുള്ളവരെയും അയക്കരുത്’; പൊലീസുകാർക്ക് ഐജിയുടെ കർശന നിർദേശം ’നിലയ്ക്കലിലെ മർദനം സേനയ്ക്ക് നാണക്കേട്’
22 Nov 2026
BREAKING NEWS
പരസ്യമായി മദ്യപിച്ചതിന് വികാരിക്കെതിരെ പൊലീസ് കേസ്, പള്ളിമേട പൂട്ടി പ്രതിഷേധവുമായി വിശ്വാസികള്‍, എത്രയും പെട്ടന്ന് സ്ഥാനം ഒഴിയണം, ചെയ്തു കൂട്ടുന്നത് പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികള്‍, പേട്ട സെന്റ് ആൻസ് പള്ളിയിൽ സംഘര്‍ഷം
22 Nov 2026
BREAKING NEWS
ആശുപത്രിയിൽ പട്ടിയും പൂച്ചയും പെറുന്നത് നിയന്ത്രിക്കാനുള്ള കഴിവ് മന്ത്രിയ്ക്കില്ല, അത് നോക്കേണ്ടത് ജീവനക്കാരാണ്, ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഇനി സ്ഥലംമാറ്റത്തിൽ ഒതുങ്ങില്ല, താക്കീതുമായി കെ മുരളീധരന്‍
22 Nov 2026
LATEST UPDATES
നേതാക്കൾക്ക് സംസ്ഥാന അധ്യക്ഷനെ കാണാൻ പോലും കിട്ടുന്നില്ല, പാര്‍ട്ടിയിലെത്തുന്നവര്‍ കൊഴിഞ്ഞു പോകുന്നത് രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ച, ഇങ്ങനെ പോയാല്‍ നേമവും നഷ്ടമാകും, കേന്ദ്രത്തെ സമീപിക്കാന്‍ പ്രവര്‍ത്തകര്‍
22 Nov 2026