Uncategorized

അരയില്‍ കെട്ട് വീണ കുരങ്ങന്‍ ആടിക്കളിക്കട എന്ന് പറയുമ്പോള്‍ ആടുന്ന പോലെയാണ് ജി സുധാകരന്‍, ഈ കുരങ്ങന്‍ വൈകാതെ കോമാളിയാവും, ജി സുധാകരനെ അധിക്ഷേപിച്ച് എസ്എഎഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി

· · 1 min read
Share: Copied!

ആലപ്പുഴ: ജി സുധാകരനെ കുട്ടിക്കുരങ്ങിനോട് ഉപമിച്ച് എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി എസ് ബിനു. അരയില്‍ കെട്ട് വീണ കുരങ്ങന്‍ ആടിക്കളിക്കട എന്ന് പറയുമ്പോള്‍ ആടി കളിക്കുകയാണെന്നാണ് ബിനുവിന്റെ പരിഹാസം. പിണറായി വിജയന്‍ മൂന്നാമത് അധികാരത്തില്‍ വരുന്നതില്‍ സന്തോഷമെന്ന് പറഞ്ഞിരുന്ന പ്രസ്തുത സത്പുത്രന്‍ അരയിലെ കെട്ടിനാല്‍ ഇപ്പോഴത് മാറ്റി പറയുന്നു.

പുതിയ ലാവണത്തില്‍ അഭയം തേടിയ കുരങ്ങന്‍ താമസിയാതെ കോമാളിയാവുമെന്നും ബിനു പറയുന്നു.ജി സുധാകരന്റെ ഭാര്യ ജൂബിലിക്കെതിരെ പരാതി നല്‍കിയതിന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ആളാണ് എസ് ബിനു. മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്ന് ജി സുധാകരന്‍ ഇന്നും ആവര്‍ത്തിച്ചു. അമ്പലപ്പുഴയില്‍ ജനകീയ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അമ്പലപ്പുഴയിലെ നൂറിലധികം കേന്ദ്രങ്ങളില്‍ പ്രസംഗിക്കുമെന്നും സുധാകരന്‍ പറഞ്ഞു. നോമിനേഷന്‍ കൊടുക്കുന്ന തീയതി തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുന്നതില്‍ സന്തോഷമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ജി സുധാകരന്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. താന്‍ എന്തിന് പിണറായി വിജയനെ ചീത്ത പറയണം. എന്നാല്‍ മൂന്നാം ഊഴം കിട്ടുന്ന കാര്യത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് കൂടി പറഞ്ഞിരുന്നുവെന്നും ജി സുധാകരന്‍ ചൂണ്ടിക്കാണിച്ചു.

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026