കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർ ഷിദാബാദിൽ വഖഫ് ഭേദഗതി നിയമ ത്തിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പൊലീസ് വെടിവയ്പിൽ പരിക്കേറ്റ കൗമാരക്കാരനും ജാഫ്രാബാദിൽ വീട്ടിൽക്കയറിയുണ്ടായ ആക്രമണത്തിൽ പിതാവും മകനുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അക്രമവുമായി ബന്ധപ്പെട്ട് 138 പേരെ അറസ്റ്റ് ചെയ്തു.
മുർഷിദാബാദിന് പുറമെ മാൾഡ, സൗ ത്ത്, 24 പർഗാനാസ്, ഹൂഗ്ലി ജില്ലകളി ലും പ്രതിഷേധം വ്യാപിച്ചു. സ്ഥിതിഗ തികൾ നിയന്ത്രണവിധേയമാണെന്ന് ബംഗാൾ പൊലീസ് അറിയിച്ചു. മുർഷി ദാബാദിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സംഘർഷ മേഖലകളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോട തി ഉത്തരവിട്ടു.
മുർഷിദാബാദ് ജില്ലയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമ ന്ത്രി മമത ബാനർജി സമാധാനത്തിന് ആഹ്വാനം ചെയ്തു. വഖഫ് നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്നും മമത ഉറപ്പുനൽകി.