കൊച്ചി: മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിർക്കാനുള്ള ആർജ്ജവം രാഷ്ട്രീയ പാർട്ടികൾ കാണിക്കണമെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ആവശ്യപ്പെട്ടു. കോതമംഗലത്തെ ടിടിസി വിദ്യാർഥിനി സോനയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് സഭയുടെ ഫേസ്ബുക്ക് കുറിപ്പ്.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറി, മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ സോനയുടെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നു.റമീസിനെതിരെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. റമീസിന്റെ ബന്ധുക്കൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.