BREAKING NEWS

ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദിനെ വധിച്ചുവെന്ന് ഇസ്രായേൽ കാറ്റ്സ്; അടുത്ത ലക്ഷ്യം നയിം ഖാസിം; ‘ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവരുടെ സ്ഥാനം നരകത്തിന്റെ ആഴങ്ങളിൽ ‘

· · 1 min read
Share: Copied!

ടെൽ അവീവ്: ലബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഞായറാഴ്ച രാത്രിയിൽ ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്ക് നിരവധി മിസൈലുകളാണ് ഹിസ്ബുള്ള വിക്ഷേപിച്ചത്. ഇതിനുള്ള മറുപടിയായാണ് ഇസ്രയേൽ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇസ്രയേൽ ഇനി ലക്ഷ്യമിടുന്നത് ഹിസ്ബുള്ള നേതാവ് നയിം ഖാസിമിനെയാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ അവരുടെ സ്ഥാനം കാണുമെന്നും തിന്മയുടെ അച്ചുതണ്ടിനെ പിന്തുണച്ചവർ അവർക്കൊപ്പമുണ്ടാവുമെന്നും ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു.

മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഇസ്രയേൽ കാറ്റ്സിന്റെ പ്രതികരണമെത്തുന്നത്. ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രതിരോധ സേന വിശദമാക്കിയിട്ടുള്ളത്. ലബനൻ എന്ന രാജ്യത്തേക്കാൾ ഇറാൻ ഭരണകൂടത്തിനാണ് ഹിസ്ബുള്ള മുൻഗണന നൽകിയത്, അവർ ഞങ്ങളുടെ സാധാരണക്കാർക്ക് നേരെ ആക്രമണം ആരംഭിച്ചു. ഇതിന് അവർ വലിയ വില നൽകേണ്ടി വരുമെന്നാണ് ഇസ്രയേൽ പ്രതിരോധ സേന നോർത്തേൺ കമാൻഡ് ചീഫ് മേജർ ജനറൽ റാഫി മിലോ വിശദമാക്കിയത്.

‘യെതുമേ പേസ മുടിയാത്‘! വിജയ്ക്കെതിരെയുള്ള വിവാഹമോചന ഹർജി വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് അണികൾക്ക് നിർദ്ദേശം

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026