BREAKING NEWS

`സി സദാനന്ദൻ കേരളത്തിലെ പ്ര​ഗ്യാ സിം​ഗ് ഠാക്കൂർ, ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോ​ഗ്യത? ‘, എംവി ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: കേരളത്തിലെ പ്ര​ഗ്യാ സിം​ഗ് ഠാക്കൂർ ആണ് സി സദാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എംവി ജയരാജൻ. ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോ​ഗ്യതയെന്നും ഒരു എംപി ആയി എന്നു കരുതി സഖാക്കളേ ജയിലിൽ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്നും എംവി ജയരാജൻ പറഞ്ഞു.

സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയ കേസുമായി ബന്ധപ്പെട്ട് മട്ടന്നൂർ ഉരുവച്ചാലിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാർദ്ദനനെ ആക്രമിച്ചിട്ടില്ല എന്നു പറയാനാകുമോ സി സദാനന്ദന്? ഒളിച്ചുംപാത്തുമല്ല എട്ട് സഖാക്കൾ ജയിലിലേക്ക് പോയത്. നാടിന്റെ ശരിയുടെ പക്ഷത്ത് നിന്ന് ജയിലിൽ പോകാൻ ഇനിയും മടിയില്ലെന്നും എംവി ജയരാജൻ പറഞ്ഞു.

സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്തിയ സംഭവം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. കെകെ ശൈലജ എംഎൽഎ ഉൾപ്പെടെയുള്ളവരാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനെത്തിയത്. സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയെറിഞ്ഞ കേസിൽ 30 വർഷത്തിനുശേഷമാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് സിപിഎം പ്രവർത്തകായ പ്രതികൾ കോടതിയിൽ ഹാജരായത്.

BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026