സിനിമ സംവിധായകൻ അലി അക്ബർ എന്ന രാമസിംഹനെ സമൂഹമാധ്യത്തിലൂടെ അപമാനിച്ചു എന്ന കേസിൽ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷഹിൻനെ
കോഴിക്കോട് ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.അലി അക്ബർ മതം മാറി ഹിന്ദു മതം സ്വീകരിക്കുകയും രാമസിംഹൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷഹിൻ രാമസിംഹന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അലി അക്ബറിന് വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. 2022 ൽ കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തിരുന്നത്.പ്രതിക്ക് വേണ്ടി അഡ്വ: ദിൽജിത്ത് ഹാജരായി.

















































