കൊച്ചി: റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ റിപ്പോർട്ട്. ലഹരി ഉപയോഗം, ഗുഢാലേചന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്.
ഇവർക്ക് ആവശ്യമായ കഞ്ചാവ് എത്തിച്ചു നൽകിയത് ചാലക്കുടി സ്വദേശി ആഷിക്ക് എന്ന ആളാണെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ആലുപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ താരം ജിന്റോ, സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ. സൗമ്യ എന്നിവരെ ഇന്നലെ 10 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
അതേസമയം കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച റാപ്പർ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാൽ ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. സ്റ്റേഷനിൽനിന്നു ജാമ്യം നേടിയതിനു പിന്നാലെ തന്നെ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മാലയിൽനിന്നു കണ്ടെത്തിയ പുലിയുടെ പല്ലാണ് നാടകീയ സംഭവങ്ങൾക്കു വഴിയൊരുക്കിയത്. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ സമ്മാനിച്ചത് ആണെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോകും. പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
Forest Department take Rapper Vedan in Custody: Rapper Vedan’s arrest highlights the unexpected turn of events following a ganja case. A gifted tiger tooth led to his rearrest by the Forest Department, resulting in further legal proceedings.
Rapper Vedan Drug Case: FIR report states that rapper Vedan and his group caught while smoking cannabis
Vedan Kerala News Cannabis Ernakulam News