BREAKING NEWS

സഹോദരന് മുൻ പ്രധാനമന്ത്രിയുടെ മികച്ച ഉപദേശം..!!! കടുത്ത നീക്കങ്ങൾക്ക് മുതിരരുത്.., ഇന്ത്യയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കണം.. പ്രശ്നം പരിഹരിക്കാൻ എല്ലാ നയതന്ത്ര നീക്കങ്ങളും നടത്തണം- നവാസ് ഷെരീഫ്…

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുതെന്നും പ്രശ്നം പരിഹരിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും പ്രയോഗിക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നവാസ് ഷെരീഫിന്റെ സഹോദരൻ കൂടിയാണ് ഷഹബാസ്. ഞായറാഴ്ച വൈകിട്ട് ലഹോറിൽ വച്ചാണ് ഷഹബാസുമായി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നടപടിക്ക് ബദലായി പാക്കിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗത്തിനുശേഷം സ്വീകരിച്ച നടപടികൾ ഷഹബാസ് നവാസ് ഷെരീഫിനെ ധരിപ്പിച്ചു. സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം മേഖലയിൽ യുദ്ധ ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞതായി പാക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾ അരുതെന്ന് നവാസ് ഷെരീഫ് സഹോദരനെ ഉപദേശിച്ചെന്നാണ് വിവരം. നയതന്ത്ര മാർഗത്തിലൂടെ ഇന്ത്യയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കണമെന്നും നവാസ് പറഞ്ഞു. മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ആളാണ് നവാസ് ഷെരീഫ്.

Nawaz Sharif advises Pakistan’s PM Shehbaz Sharif, to avoid aggressive actions against India and pursue diplomatic solutions to the Indus Waters Treaty dispute. Pahalgam Terror Attack

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026