തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ലഹരിക്കെതിരെ മനുഷ്യമതില്‍ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കല്‍ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇവരുടെ വേരറുക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂര്‍ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാന്‍ സാധിക്കും. ഇത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്.
അത് ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്തത് ഭരണ പരാജയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയൻ സമരം ചെയ്തിട്ട് ഒരുപാട് കാലമായി. അവരെ ചുമ്മാതെ സമരത്തിന് ഇറക്കാൻ വേണ്ടി മാത്രമുള്ള ഒരു പരിപാടിയാണ് ഈ മനുഷ്യ മതിൽ. ഇത് വെറും തട്ടിപ്പ് പരിപാടിയാണ്.
സർക്കാർ ലഹരി മാഫിയക്ക് നേരെ കണ്ണടയ്ക്കുന്നു. ബാറുകളും ഡിസ്റ്റിലറികളും യഥേഷ്ടം അനുവദിക്കുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനും യാതൊരു ആത്മാർത്ഥതയും ഇല്ലാത്തതുകൊണ്ടാണ് ലഹരി വിഷയം പരിഹരിക്കപ്പെടാതെ കിടക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.











































