വർക്കല: 17-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 21-കാരൻ അറസ്റ്റിൽ. ചെമ്മരുതി വണ്ടിപ്പുര സ്വദേശി കിരൺ എന്നു വിളിക്കുന്ന സന്ദീപാണ് പിടിയിലായത്. സ്‌കൂളിൽ വച്ചു പെൺകുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്നു നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു.
ഇതോടെ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയിരൂർ പോലീസിന് വിവരം കൈമാറുകയും ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















































