ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കു്നന എട്ട് തൊഴിലാളികളുടെ ജീവൻ രക്ഷിക്കുക ഏറ ദുഷ്‌കരമെന്ന് തെലങ്കാന ടൂറിസം വകുപ്പ് മന്ത്രി ജുപ്പളളി കൃഷ്ണ റാവു. 2023ല്‍ ഉത്തരാഖണ്ഡിലെ സില്‍കാര തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ പുറത്തെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച റാറ്റ് ഹോള്‍ മൈനിങ് സംഘം തെലങ്കാനയിലെ രക്ഷാപ്രവര്‍ത്തനത്തിലും ഭാഗമായതായും മന്ത്രി അറിയിച്ചു.
നിലവിൽ അപകടം നടന്ന സ്ഥലം മണ്ണിലും ചെളിയിലും പൂണ്ട് കിടക്കുകയാണ്. അതിനാൽ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ 3-4 ദിവസം വേണ്ടിവരും. അതിനാൽ കുടുങ്ങിക്കിടക്കുന്ന എട്ട് തൊഴിലാളികളെയും ജീവനോടെ രക്ഷിക്കാനാകുന്നതിന്റെ സാധ്യത വളരെ കുറവാണ്. അപകടമുണ്ടായ പ്രദേശത്തിനടുത്ത് 50 മീറ്ററോളം താന്‍ ഇറങ്ങി. ടണലിന്റെ മറുവശം ദൃശ്യമായിരുന്നെങ്കിലും ഒമ്പത് മീറ്റര്‍ വ്യാസമുള്ള ടണലിന്റെ 25 അടിയോളം ചെളിനിറഞ്ഞ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ടണലിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ (എസ്എല്‍ബിസി) നിര്‍മാണം പുരോഗമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തകര്‍ന്ന ടണലില്‍ കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ നിലവില്‍ സാധിക്കുന്നില്ലെന്ന് കലക്ടര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ അറിയിച്ചിരുന്നു.
തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ടുള്ളത് രണ്ട് എൻജിനിയര്‍മാരും ആറു തൊഴിലാളികളുമടക്കം എട്ടു പേരാണ്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ അപകടമുണ്ടാകുന്നതിന് നാലു ദിവസം മുമ്പാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്. നിലവിൽ എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍, 24 സൈനികര്‍, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്സിസിഎല്‍) 23 അംഗങ്ങള്‍, ഇന്‍ഫ്രാ സ്ഥാപനത്തിലെ അംഗങ്ങള്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
#WATCH | Nagarkurnool, Telangana | Visuals from Srisailam Left Bank Canal (SLBC) tunnel where rescue operation is underway to rescue the workers trapped inside the tunnel after a portion of the tunnel collapsed on 22nd February.
Endoscopic and robotic cameras have also been… pic.twitter.com/N0XDxHKNN4
— ANI (@ANI) February 24, 2025