തിരുവനന്തപുരം: ജീവിത പങ്കാളിയ്ക്ക് വനിതാദിനാശംസകൾ നേർന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഹൃദയസ്പർശിയായ വാക്കുകളിലൂടെയാണ് സുരേഷ് ഗോപി പ്രിയതമയോടുള്ള തന്റെ സ്നേഹം പകർത്തയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിന് പിന്നിലും രാധികയുടെ സാന്നിധ്യമുണ്ടെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വീടിന്റെ ഹൃദയമിടിപ്പും തങ്ങളുടെ ലോകത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്ന നിശബ്ദശക്തിയുമാണ് രാധികയെന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചു.
‘ജീവതാളം. ഓരോ നാഴികക്കല്ലിനും ഓരോ സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും പിന്നിൽ ‘ഭാരതീയത’യുടെ യഥാർഥ ചൈതന്യമുൾക്കൊള്ളുന്ന ഒരു സ്ത്രീ സാന്നിധ്യമുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയുമാണ്. എന്റെ ജീവതാളത്തിന് പൂർണ്ണത നൽകുന്ന പ്രിയപ്പെട്ടവൾക്കും സ്‌നേഹവും കരുത്തുംകൊണ്ട് ഭാവി രൂപപ്പെടുത്തുന്ന ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ’, സുരേഷ് ഗോപി കുറിച്ചു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപിയുടെ കുറിപ്പ്.
1990 ഫെബ്രുവരിയിലാണ് സുരേഷ് ഗോപി – രാധിക വിവാഹം. പ്രശസ്ത നടിയായിരുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളാണ് രാധിക. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീലക്ഷ്മയി ചേറ്റുപുഴയിലെ വനിതാ ദിനത്തിൽ വീട്ടിൽ ചെന്ന് സുരേഷ് ഗോപി അനുമോദിച്ചു.














































