BREAKING NEWS

‘ജീവതാളം…വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയും…‘ പ്രിയതമയ്ക്ക് വനിതാദിനാശംസകൾ കുറിച്ച് സുരേഷ് ​ഗോപി

· · 1 min read
Share: Copied!

തിരുവനന്തപുരം: ജീവിത പങ്കാളിയ്ക്ക് വനിതാദിനാശംസകൾ നേർന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്​ഗോപി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഹൃദയസ്പർശിയായ വാക്കുകളിലൂടെയാണ് സുരേഷ് ​ഗോപി പ്രിയതമയോടുള്ള തന്റെ സ്നേഹം പകർത്തയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിന് പിന്നിലും രാധികയുടെ സാന്നിധ്യമുണ്ടെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വീടിന്റെ ഹൃദയമിടിപ്പും തങ്ങളുടെ ലോകത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്ന നിശബ്ദശക്തിയുമാണ് രാധികയെന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചു.

‘ജീവതാളം. ഓരോ നാഴികക്കല്ലിനും ഓരോ സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും പിന്നിൽ ‘ഭാരതീയത’യുടെ യഥാർഥ ചൈതന്യമുൾക്കൊള്ളുന്ന ഒരു സ്ത്രീ സാന്നിധ്യമുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയുമാണ്. എന്റെ ജീവതാളത്തിന് പൂർണ്ണത നൽകുന്ന പ്രിയപ്പെട്ടവൾക്കും സ്‌നേഹവും കരുത്തുംകൊണ്ട് ഭാവി രൂപപ്പെടുത്തുന്ന ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ’, സുരേഷ് ഗോപി കുറിച്ചു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപിയുടെ കുറിപ്പ്.

1990 ഫെബ്രുവരിയിലാണ് സുരേഷ് ഗോപി – രാധിക വിവാഹം. പ്രശസ്ത നടിയായിരുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളാണ് രാധിക.  സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീലക്ഷ്മയി ചേറ്റുപുഴയിലെ വനിതാ ദിനത്തിൽ വീട്ടിൽ ചെന്ന് സുരേഷ് ഗോപി അനുമോദിച്ചു.

ഞങ്ങളെ തറവാടികളാ… കിട്ടിയതും വാങ്ങി വീട്ടിൽ പോകുന്ന ശീലം ഇന്ത്യക്കാർക്കില്ല, ആർച്ചർക്കുള്ളത് അങ്ങ് ചെപ്പോക്കിൽ കൊടുത്തുതീർത്തു, ഇനി തീർക്കാൻ കുറച്ചു കണക്കുകൂ‌ടി, ഹെൻറി, സാന്റന‍ർ, ഫെ‍ർഗൂസൺ… സ്വന്തം മണ്ണിൽ എറിഞ്ഞുവീഴ്ത്തിയ ഫെ‍ർഗൂസനിട്ട് അഹമ്മദാബാദിലിട്ട് കൊടുക്കുമോ മലയാളി താരം?

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026