തിരുവനന്തപുരം: ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് സ്ഥലം തിരുവനന്തപുരത്ത് ലഭിക്കും. നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി കേന്ദ്ര സ്ഥാപനങ്ങൾക്ക് നൽകാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി.
ആകെയുള്ള 457 ഏക്കറിൽ 257 ഏക്കർ ഭൂമിയാണ് മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കായി അനുവദിക്കുന്നത്.അത്യാധുനികമായ ബ്രഹ്‌മോസ് മിസൈൽ, തന്ത്ര പ്രധാന ഹാർഡ്വെയർ നിർമ്മാണം എന്നിവയ്ക്ക് ഭൂമി അനുവദിക്കണമെന്ന് DRDO കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ കോടതി നേരത്തെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ബ്രഹ്മോസ്,ശശസ്ത്രേ സീമ ബെല്ല്,ദേശീയ ഫോറൻസിക് സർവകലാശാല എന്നിവയ്ക്കാണ് ഭൂമി അനുവദിക്കുക. 200 ഏക്കർ ഭൂമി ജയിലിന്റെ ആവശ്യങ്ങൾക്കായി നിലനിർത്തും.
























































