മുബൈ: കേന്ദ്ര ധന മന്ത്രി നിർമലാ സീതാരാ മനെയും ബിജെപിയെയും പരിഹസിച്ച് സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കുനാൽ കമ്ര.ബിജെപി സ്വേച്ഛാധിപതികളാണെന്ന് ആരോപിച്ച് കൊണ്ടാണ് കുനാൽ കമ്ര പുതിയ പാരഡി ഗാനം പുറത്തിറക്കിയിരിക്കു ന്നത്. നേരത്തെ കുനാൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരെ നടത്തിയ പരാമർശം വൻവിവാദമായിരുന്നു. സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കുനാൽ കമ്രയ്ക്ക് രണ്ടാമത്തെ സമൻസ് അയച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാരഡി ഗാനം പുറത്തിറക്കിയിരി ക്കുന്നത്.
ഹവാ ഹവാ എന്ന ഹിന്ദി ഗാനത്തിന്റെ പാരഡി പാട്ടാണ് നിർമലാ സീതാരാമനെ പരിഹസിച്ചുകൊണ്ട് പുറത്തിറക്കിയത്. ആപ്ക ടാക്‌സ് കാ പൈസ ഹോ രഹാ ഹേ ഹവാ ഹവാ(നിങ്ങളുടെ നി കുതി പണം പാഴാകാൻ പോകുന്നു) എന്നാണ് പാട്ടിന്റെ വരി കൾ.
ഈ പാരഡി പാട്ടിൽ ഗതാഗത പ്രശ്നങ്ങളെയും പാലങ്ങൾ തക രുന്നതിനെയും കുറിച്ചും ബിജെ പി നേതൃത്വത്തിലുള്ള കേന്ദ്രസർ ക്കാരിനെതിരെ സൂക്ഷ്മമായ വി മർശനങ്ങളും ഉന്നയിക്കുന്നുണ്ട്. മധ്യവർഗം കോർപറേറ്റുകളെ ക്കാൾ നികുതി നൽകാൻ നിർ ബന്ധിതരാകുന്നുവെന്നും ഗാനത്തിൽ പറയുന്നു.