ഷില്ലോങ്: തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് കൊല്ലപ്പെട്ടെന്ന് ധാബ ഉടമയോട് സോനം. സോനത്തിനെ കണ്ടെത്തിയ ഉത്തർപ്രദേശിലെ ധാബ ഉടമ സാഹിൽ യാദവാണ് നിർണായക വിവരം പൊലീസിനെ അറിയിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് അഭയം തേടി സോനം ധാബയിൽ എത്തിയത്. പിന്നീട് വീട്ടിലേക്ക് വിളിക്കാൻ ഫോൺ തരാമോയെ ന്നും തന്റെ ഫോൺ മോഷണം പോയെന്നും അവർ പറഞ്ഞു.
പിന്നീട് താൻ അവർ തന്ന നമ്പറിലേക്ക് ഫോൺ ചെയ്ത് കൊടുത്തെന്ന് സാഹിൽ മൊ ഴി നൽകി. സോനം കരഞ്ഞു തളർന്ന അവസ്ഥയിലായിരുന്നു .ഒരു വാക്ക് പോലും സംസാ രിക്കാൻ അവർക്ക് സാധിക്കു ന്നുണ്ടായിരുന്നില്ല. പിന്നീട് പതുക്കെ അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.
ഭർ ത്താവിനൊപ്പം മേഘാലയ യിൽ ഹണിമൂണിന് പോയ പ്പോൾ ചിലർ ആഭരണം തട്ടി യെടുക്കുന്നതിനായി തങ്ങളെ ഉപദ്രവിച്ചെന്നും തന്നെ രക്ഷി ക്കുന്നതിനിടെ ഭർത്താവ് കൊ ല്ലപ്പെട്ടെന്നുമായിരുന്നു സോന ത്തിൻ്റെ മറുപടി. എങ്ങനെയാ ണ് ഉത്തർപ്രദേശിൽ എത്തി യതെന്ന് അറിയില്ല. അടുത്തു ള്ള പൊലീസ് സ്റ്റേഷനിൽ ഉടൻ വിവരം അറിയിക്കാനും സോനം തന്നോട് ആവശ്യപ്പെ ട്ടതായി സഹിൽ പറഞ്ഞു