സതാര: ഭാര്യ തന്റെ മകൾക്കു ജന്മം നൽകുമ്പോൾ അടുത്തുണ്ടാകണമെന്ന ആഗ്രഹത്തോടെ സൈനികനായ അയാൾ ലീവെടുത്തു… ആ ദിവസത്തിനു വേണ്ടി കാത്തിരുന്നു. ഒടുവിൽ ഭാര്യയെ ആശുപത്രിയിലാക്കിയെന്നറിഞ്ഞപ്പോൾ ബൈക്കിൽ പാഞ്ഞെത്തിയ അയാളുടെ ജീവൻ വിധി കവർന്നു.,,,
മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ വാഹനാപകടത്തിൽ ഇന്ത്യൻ സൈനികനായ പ്രമോദ് ജാദവിന് ജീവൻ നഷ്ടമായത്. കുഞ്ഞ് ജനിക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് ദാരുണമായ സംഭവം നടന്നത്. മൃതദേഹം അവസാനമായി കാണാൻ സ്ട്രക്ചറിലാണ് ഭാര്യയെ കൊണ്ടുവന്നത്.
സതാരയിലെ പാർലി സ്വദേശിയായിരുന്നു പ്രമോദ് ജാദവ്. ഇയാളുടെ ഭാര്യയെ പ്രസവത്തിനായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ജാദവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. ജാദവിന്റെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
മകളെ കാണാനാകാതെ ജീവൻ നഷ്ടമായ പിതാവിന്റെ സംസ്‌കാരചടങ്ങുകളിൽ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. എട്ട് മണിക്കൂർ മുൻപ് ജനിച്ച അവരുടെ നവജാത ശിശുവിനൊപ്പം, സ്ട്രക്ചറിലാണ് ജാദവിനെ അവസാനമായി ഒരുനോക്ക് കാണാൻ ഭാര്യയെ കൊണ്ടുവന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.
സ്ട്രക്ചറിൽ കിടന്ന് ജാദവിനെ കൈനീട്ടി തൊടാൻ ശ്രമിക്കുന്ന ഭാര്യയുടെയും, ബന്ധുവിന്റെ കൈകളിലിരിക്കുന്ന കുഞ്ഞിന്റെയും ദൃശ്യങ്ങൾ ഹൃദയം നുറുക്കുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. പൂർണ സൈനിക ബഹുമതികളോടെ ഞായറാഴ്ചയാണു ജാദവിന്റെ സംസ്‌കാരം നടന്നത്.
8 घंटे की नवजात बेटी ने देखा शहीद पिता का आखिरी सफर
बेटी दुनिया मे आई और पिता दुनिया से चले गए
महाराष्ट्र के दरे जिले के जवान प्रमोद परशुराम जाधव
की एक सड़क दुर्घटना मे जान चली गई
शत- शत नमन 🙏 pic.twitter.com/tiMUvS8bfr
— Nehra Ji (@nehraji779) January 11, 2026


















































