LATEST UPDATES

ക്യൂബ ഒത്തുതീര്‍പ്പിന് തയ്യാറാകണം, ഇല്ലെങ്കില്‍ ഇനി എണ്ണയുമില്ല, പണവുമില്ല, വെറും സീറോ, കടുത്ത ഭീഷണിയുമായി ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടണ്‍:  ഏറെ വർഷങ്ങളായി വെനസ്വേലയുടെ ‘കനിവോടെ’ പിടിച്ചുനിൽക്കുന്ന ക്യൂബയെ വിരട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായി ഉടൻ ഒത്തുതീർപ്പ് ഡീലിലെത്താൻ ക്യൂബ തയാറാകണമെന്നും അല്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘‘നിലവിൽ വെനസ്വേല നൽകുന്ന എണ്ണയും പണവുമാണ് ക്യൂബയെ പിടിച്ചുനിർത്തുന്നത്. പക്ഷേ, ക്യൂബ സ്വയം തകരുകയാണ്. ഡീലിനായി മുന്നോട്ടുവന്നില്ലെങ്കിൽ ഇനി എണ്ണയുമില്ല, പണവുമില്ല. വെറും സീറോ’’ – ട്രംപ് പറഞ്ഞു. വെനസ്വേലയിലെ പോലെ ഭരണമാറ്റമാണ് ക്യൂബയിലും ട്രംപ് ആഗ്രഹിക്കുന്നത്.

മറ്റൊന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന് തടയിടലും. ക്യൂബൻ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകൾ ടൂറിസവും കൃഷിയുമായിരുന്നു. അമേരിക്കൻ ഉപരോധവും ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളുംമൂലം ഇരു മേഖലകളും തരിപ്പണമായി. വെനസ്വേല നൽകിയ പണവും പ്രതിദിനമെത്തിയ 27,000 ബാരൽ ക്രൂഡ് ഓയിലുമാണ് ക്യൂബയെ വീഴാതെ നിർത്തുന്നത്. ക്യൂബയ്ക്കുവേണ്ട മൊത്തം എണ്ണയുടെ പാതിയും നൽകുന്നതും വെനസ്വേലയായിരുന്നു. നിലവിൽതന്നെ, ക്യൂബയിൽ മിക്കയിടങ്ങളിലും രൂക്ഷമായ ഇന്ധനക്ഷാമമുണ്ട്.

ഇത് ഗതാഗതമേഖലയ്ക്ക് പുറമേ കൃഷി, വ്യവസായം തുടങ്ങിയ മേഖലകൾക്കും കനത്ത തിരിച്ചടിയുമാണ്. ഇതിനിടെയാണ് ഇപ്പോൾ ട്രംപിന്റെ ഭീഷണിയുമെന്നത് ക്യൂബയ്ക്ക് ഇരുട്ടടിയാകും. അതേസമയം, വെനസ്വേലയിൽ ട്രംപ് നടത്തിയത് ഭീകരവാദ പ്രവർത്തനമാണെന്ന് കടന്നാക്രമിച്ചുള്ള ആരോപണവുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയസ്-ക്യാനെൽ രംഗത്തെത്തി. മഡുറോയെ പിടികൂടിയത് ‘കാടത്തമാണെന്നും’ മിഗ്വേൽ പറഞ്ഞു. അമേരിക്കൻ സൈന്യം വെനസ്വേലയിൽ നടത്തിയ ആക്രമണത്തിൽ നിരവധി ക്യൂബക്കാരും കൊല്ലപ്പെട്ടെന്നും മിഗ്വേൽ ആരോപിച്ചു.

BREAKING NEWS
കടലിലെ കപ്പൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയോ?! സുപ്പീരിയർ മിറാഷ് എന്ന അത്ഭുത പ്രതിഭാസം; വൈറലായി മലയാളി പ്രവാസി പകർത്തിയ ദൃശ്യം, 20 മണിക്കൂറിൽ 3.1 കോടി കാഴ്ചക്കാർ
29 Nov 2026
BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026