ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നുവീണ് ആറു പേർ മരിച്ചു. സ്പെയിനിലെ ടെക്നോളജി കമ്പനിയായ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാർ, ഭാര്യ മെഴ്സ് കാംപ്രൂബി മൊണ്ടൽ, മക്കളായ നാല്, അഞ്ച്, 11 വയസുള്ള മൂന്ന് കുട്ടികൾ, അമേരിക്കക്കാരനായ പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് പ്രവർത്തിപ്പിക്കുന്ന ബെൽ 306 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്റ്റർ ആകാശത്ത്നിന്ന് തലകീഴായി ഹഡ് സൺ നദിയിലേക്ക് വീഴുന്നത് വീഡിയോയിൽ കാണാം. നാല് പേർ സം ഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ വച്ചും മരിച്ചതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. മരിച്ച പൈലറ്റിൻ്റെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2018-ൽ ഒരു ടൂറിസ്റ്റ് ഹെലി കോപ്റ്റർ ഈസ്റ്റ് നദിയിൽ തകർന്നു വീണ അപകടത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. 2009-ൽ, ഇറ്റാലിയൻ വിനോ ദസഞ്ചാരികളുമായി പോയ ഒരു ഹെലികോപ്റ്റർ ഹഡ് സൺ നദിക്ക് മുകളിൽ ഒരു സ്വകാര്യ വിമാനവുമായി കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചിരുന്നു.